ന്യൂഡൽഹി: ബോളിവുഡ് നടി കങ്കണ റണാവത്ത് തന്റെ വ്യക്തിജീവിതത്തിലായാലും ഔദ്യോഗിക ജീവിതത്തിലായാലും എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഒരു അഭിമുഖത്തിനിടെ വിവാഹത്തെകുറിച്ച് പറഞ്ഞ കങ്കണയുടെ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ താൻ വിവാഹിതയാകുമെന്നാണ് കങ്കണ അഭിമുഖത്തിനിടെ പറഞ്ഞത്. തന്റെ പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പങ്കുവെക്കുമെന്നും കങ്കണ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത 5 വർഷത്തിനുള്ളിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. താൻ ഒരാളുമായി ബന്ധത്തിലാണെന്നും ഉടൻ തന്നെ തന്റെ പങ്കാളിയെക്കുറിച്ച് ആരാധകരോട് വെളിപ്പെടുത്തുമെന്നും കങ്കണ പറഞ്ഞു.
ദി ലെജൻഡ് ഓഫ് ദിദ്ദ, എമർജൻസി, ധാക്കഡ്, തേജസ് എന്നീ ചിത്രങ്ങളിലാണ് കങ്കണ അഭിനയിക്കുന്നത്. തലൈവി എന്ന ചിത്രത്തിലാണ് കങ്കണ അവസാനമായി അഭിനയിച്ചത്. അഭിനേത്രിയിൽ നിന്ന് രാഷ്ട്രീയക്കാരിയിലേക്കുള്ള ജയലളിതയുടെ ജീവിത യാത്രയാണ് തലൈവിയുടെ പ്രമേയം. ജയലളിതയ്ക്ക് വേഷപകർച്ച നൽകി മികച്ച അഭിപ്രായമാണ് കങ്കണ തലൈവിയിലൂടെ നേടിയെടുത്തത്.
Comments