കർഷകൻ കണ്ടുപിടിച്ച ലംബോർഗിനി; ഒരു മധുര പ്രതികാരത്തിന്റെ കഥ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കർഷകൻ കണ്ടുപിടിച്ച ലംബോർഗിനി; ഒരു മധുര പ്രതികാരത്തിന്റെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2021, 04:48 pm IST
FacebookTwitterWhatsAppTelegram

ആഡംബര വാഹനലോകത്ത് ഇന്ന് പകരം വെയ്‌ക്കാനില്ലാത്ത ഒരു വാഹനമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ലംബോർഗിനി. എന്നാൽ എത്ര പേർക്കറിയാം ലംബോർഗിനി എന്ന ആഡംബര വാഹനം കണ്ടുപിടിച്ചത് ഒരു കർഷകനാണെന്ന കാര്യം? ഒരു മധുരപ്രതികാരത്തിന്റെ കഥ കൂടി ലംബോർഗിനിയുടെ പിറവിക്ക് പിന്നിലുണ്ട്. ആർക്കും കെട്ടുകഥയായി തോന്നാവുന്ന ആ ചരിത്രം എത്തിനിൽക്കുന്നത് ഇന്നത്തെ ലംബോർഗിനിയിലേക്കും

ഇറ്റലിയിലെ പരമ്പരാഗത കർഷക തൊഴിലാളിയുടെ മകനാണ് ഫെറൂച്ചിയോ ലംബോർഗിനി. 1916 ഏപ്രിൽ 28ന് ഇറ്റലിയിലെ റിനാസ്സോ എന്ന ഗ്രാമത്തിൽ ആണ് ഫെറൂച്ചിയോയുടെ ജനനം. അന്നന്നത്തെ അന്നത്തിനായി വയലിൽ കഠിനമായി ജോലിയെടുക്കുന്ന ലംബോർഗിനി എന്ന ദരിദ്ര കർഷകന്റെ മകൻ.

കുട്ടിക്കാലം മുതൽക്കേ വയലിൽ പണിയെടുക്കുന്ന അച്ഛനെ സഹായിക്കാൻ കുഞ്ഞു ഫെറൂച്ചിയോ തൽപ്പരനായിരുന്നു. അക്കാലത്ത് വയലുകളിൽ പണിക്ക് കൊണ്ടുവന്നിരുന്ന ട്രാക്റ്ററുകൾ കേടാകുമ്പോൾ അത് നന്നാക്കുന്നത് അതീവ ശ്രദ്ധയോടെ ഫെറൂച്ചിയോ നോക്കി നിന്നിരുന്നു.

ഒരിക്കൽ കേടായ ഒരു ട്രാക്ടർ ഒറ്റക്ക് നന്നാക്കിയതയോടെ ഫെറൂച്ചിയോയുടെ അഭിരുചി മെക്കാനിക്‌സിൽ ആണെന്നും അവനെ അത് പഠിപ്പിക്കണം എന്നും അച്ഛൻ ലംബോർഗിനി തീരുമാനിച്ചു. ഇതിനിടെ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതോടെ ഫെറൂച്ചിയോ നിർബന്ധിത സൈനിക സേവനത്തിന് നിയോഗിക്കപ്പെട്ടു.

ആ നാളുകൾ ഏറെ ദുഷ്‌ക്കരമായിരുന്നെങ്കിലും മോട്ടോർ വാഹനങ്ങളെയും യുദ്ധ വാഹനങ്ങളുടെ യന്ത്രങ്ങളെ കുറിച്ചും കൂടുതൽ മനസ്സിലാക്കാനും അടുത്തറിയാനും ഫെറൂച്ചിയോയ്‌ക്ക് സാധിച്ചു. യുദ്ധാനന്തരം നാട്ടിൽ തിരിച്ചെത്തിയ ഫെറൂച്ചിയോ നാട്ടിലെ ട്രാക്ടറുകൾ നന്നാക്കുന്ന ജോലികൾ ചെയ്യാൻ ആരംഭിച്ചു. അധികം വൈകാതെ അദ്ദേഹം ആ ജോലിയിൽ അതിവിദഗ്ദനായി അറിയപ്പെടാൻ തുടങ്ങി.

ഇതിനിടെ ഭാര്യയുടെ മരണം ഫെറൂച്ചിയോയെ വല്ലാതെ ഒറ്റപ്പെടുത്തി. അതിന്റെ വേദനയിൽ കഴിയുമ്പോഴാണ് ഒരു ട്രാക്റ്റർ കമ്പനി തുടങ്ങാനുളള ആശയം മനസിൽ തോന്നിയത്. താമസിക്കാതെ അതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. സ്വന്തമായി ട്രാക്ടർ നിർമിക്കാനായിരുന്നു ആദ്യ ശ്രമം. അതിൽ അദ്ദേഹം വിജയിച്ചു. അക്കാലത്ത് ലഭ്യമായതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്‌ച്ച വയ്‌ക്കുന്നതായിരുന്നു ആ ട്രാക്ടർ. യുദ്ധകാലത്ത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾ ആയിരുന്നു ട്രാക്ടർ നിർമ്മാണത്തിനായി ഫെറൂച്ചിയോ തിരഞ്ഞെടുത്തത് . അതുകൊണ്ട് തന്നെ ഈ ട്രാക്ടറുകൾക്ക് വിലയും കുറവായിരുന്നു.

ലംബോർഗിനി ട്രാക്ടർ എന്ന പേരിൽ പുറത്തിറങ്ങിയ ട്രാക്ടറുകൾ അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. അങ്ങനെ ആവശ്യക്കാർ വർദ്ധിച്ചു. ലംബോർഗിനി ട്രാക്റ്റർ വൻ വിജയമായി. കമ്പനി മെച്ചപ്പെട്ടതോടെ കടുത്ത വാഹനപ്രേമിയായിരുന്ന ഫെറൂച്ചിയോയ്‌ക്ക് അക്കാലത്തെ ഏറ്റവും വേഗമേറിയ കാറായിരുന്ന ഫെറാറി സ്വന്തമാക്കണമെന്ന മോഹം മനസിലുദിച്ചു. വാങ്ങിയ ഫെറാരിയുടെ ക്ലച്ചിന് ഇടയ്‌ക്കിടെ തകാറുകൾ ഉണ്ടാകുന്നത് ഫെറൂച്ചിയോയുടെ ശ്രദ്ധയിൽപ്പെട്ടു. പരിഹരിക്കാനായി സർവീസിന് കയറ്റിയെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല.

ഇതിനിടെ ഫെറാറിയുടെ നിർമ്മാതാവായ എൻസോ ഫെറാറിയെ കാണാൻ ഫെറൂച്ചിയോയ്‌ക്ക് അവസരം ലഭിച്ചു. അന്ന് ഫെറൂച്ചിയോ ഫെറാറി കാറിന്റെ തകരാറിനെ കുറിച്ച് എൻസോയോട് പറഞ്ഞു. പക്ഷെ, ഫെറൂച്ചിയോയുടെ വാക്കുകൾ എൻസോയെ രോഷാകുലനാക്കി. ഫെറൂച്ചിയോ വെറുമൊരു ട്രാക്ടർ നിർമ്മാതാവാണെന്നും ഫെറാറിയെ കുറിച്ച് അഭിപ്രായം പറയാൻ യാതൊരു അർഹതയില്ലെന്നും എൻസോ പരിഹസിച്ചു. ഹൃദയം നുറുങ്ങുന്ന വേദനയോടെ, നിറകണ്ണുകളോടെ ഫെറൂച്ചിയോ ഫെറാറി കാർ തിരികെ നൽകി അവിടെ നിന്നും ഇറങ്ങി.

തനിക്കുണ്ടായ അപമാനം ഫെറൂച്ചിയോയുടെ ഉള്ളിൽ ഒരു തീക്കനലായി എരിഞ്ഞു. അന്ന് ഫെറൂച്ചിയോ ഒരു പ്രതിജ്ഞ എടുത്തു, ലോകത്തിലെ ഏറ്റവും നല്ല കാർ നിർമ്മിക്കുന്ന കമ്പനി ഉണ്ടാക്കി എൻസോയ്‌ക്ക് മറുപടി നൽകുമെന്ന്. ആർക്കും ചിന്തിക്കൻ പോലും സാധിക്കാത്ത കാർ നിർമ്മിച്ച് പരിഹസിച്ചവർക്കെല്ലാം മറുപടി നൽകുമെന്ന് ഫെറൂച്ചിയോ തീരുമാനിച്ചു. പിന്നീട് ഇതിനായി പ്രയത്‌നം ആരംഭിച്ചു. ഉണ്ടായിരുന്ന സ്വത്തുക്കൾ വിറ്റു പെറുക്കി രാപ്പകലില്ലാത കഠിനമായ പ്രയത്‌നത്തിനെടുവിൽ അയാൾ ആ വാഹനം നിർമ്മിച്ചു. അതെ, ലോകത്തിൽ അന്നുവരെ ആരും കാണാത്തത്ര മികച്ച കാർ, അഴകിലും വേഗതിലും ആഡംബരത്തിലും ആർക്കും പകരം വെയ്‌ക്കാൻ സാധിക്കാത്ത സ്‌പോർട്ടസ് കാർ അവതാരമെടുത്തു.

ആ വാഹനത്തിൽ നിന്നാണ് ഇന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര കാർ നിർമ്മാതാക്കളിലേക്ക് ലംബോർഗിനി വളർന്നത്. കാറിന്റെ സവിശേഷതകൾ കാട്ടുതീ പോലെ പടർന്നു. ആഡംബര വാഹനപ്രേമികൾ ലംബോർഗിനി സ്വപ്നം കാണാൻ തുടങ്ങി. അങ്ങനെ ഫെറൂച്ചിയോ തന്റെ പ്രതികാരം വീട്ടുകയായിരുന്നു. ഇത് വെറും ഒരു കാറിന്റെ കഥയല്ല… മറിച്ച് കഠിന പ്രയത്‌നം കൊണ്ട് നേടാനാവാത്ത ഒന്നും തന്നെ ഈ ഭൂമിയിൽ ഇല്ലെന്ന് ഫെറൂച്ചിയോ തെളിയിച്ച കഥയാണ്. അതിന്റെ അടയാളമായി ഈ വാഹനം നമുക്ക് മുൻപിൽ കൂടി ഇന്നും ചീറിപ്പായുന്നു………

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies