പരപ്പനങ്ങാടി : കുഴൽപ്പണ കടത്ത് സംഘത്തിലെ രണ്ടുപേർ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി സ്വദേശി പിപി ഫഹദ്(21), പി.മുഹമ്മദ് ഷെരീഫ് പന്താരങ്ങാടി (21) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 31,28,000 രൂപയും പിടിച്ചെടുത്തു.
വാഹനങ്ങളിൽ ചോക്ളേറ്റ് വ്യാപാരമെന്ന വ്യാജേനയാണ് ഇവർ കുഴൽപ്പണം കടത്തിയിരുന്നത്. തിരൂരങ്ങാടി, വേങ്ങര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം കുഴൽപ്പണം കടത്തിയെന്നാണ് വിവരം. ജില്ലാ പോലീസ് മേധാവി എസ് സുജിത്തിന് പ്രതികളുടെ കുഴൽപ്പണ കടത്ത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ദിവസങ്ങളായി പോലീസ് പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു.
Comments