ബിർസ മുണ്ഡ മ്യൂസിയം സമർപ്പിച്ച് പ്രധാനമന്ത്രി; ഝാർഖണ്ഡ് നിലവിൽ വന്നത് നിശ്ചയദാർഢ്യം കൊണ്ടുമാത്രമെന്നും നരേന്ദ്രമോദി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിർസ മുണ്ഡ മ്യൂസിയം സമർപ്പിച്ച് പ്രധാനമന്ത്രി; ഝാർഖണ്ഡ് നിലവിൽ വന്നത് നിശ്ചയദാർഢ്യം കൊണ്ടുമാത്രമെന്നും നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2021, 12:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനി ബിർസ മുണ്ഡ സ്മൃതി ഉദ്യാനവും ഫ്രീഡം ഫൈറ്റേഴ്സ് മ്യൂസിയവും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ബിർസ മുണ്ഡയുടെ 146-ാം ജന്മവാർഷിക ദിനമായ ഇന്നാണ് ചടങ്ങുകൾ നടന്നത്. ഗോത്രസമൂഹത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച് ജൻജാതിയ ഗൗരവ് ദിവസ് ആ യിട്ടാണ് ആഘോഷിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി റാഞ്ചിയിലെ സ്മാരക ഉദ്യാനം പ്രധാനമന്ത്രി വെർച്വലായിട്ടാണ് ഉദ്ഘാടനം ചെയ്തത്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗോത്രസമൂഹം നടത്തിയ ധീരമായ ചെറുത്തു നിൽപ്പിന് രാജ്യം വിലമതിക്കുന്നു. ഗോത്രമേഖലയ്‌ക്ക് എത്ര പ്രാധാന്യം നൽകുന്നു വെന്നതിന്റെ തെളിവാണ് അടൽ ബിഹാരി വാജ്‌പേയുടെ കാലത്ത് ആരംഭിച്ച ഗോത്രവർഗ്ഗങ്ങൾക്കായുള്ള മന്ത്രാലയം. അതിന്റെ തുടർച്ചയായാണ് ഝാർഖണ്ഡ് സംസ്ഥാനരൂപീകരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തന്റെ പൊതുജീവിതത്തിലെ നല്ലൊരു കാലഘട്ടം വനവാസി ഗോത്രസമൂഹ ത്തിനൊപ്പം ജീവിച്ചുകൊണ്ടായിരുന്നു. അവരുടെ സന്തോഷവും പ്രയാസങ്ങളും താൻ നേരിട്ട് അനുഭവിച്ചതാണ്. വനവാസി മേഖലയിലെ മിടുക്കരായ യുവതിയുവാക്കളുടെ ജീവിക്കാനായുളള കുതിപ്പും കിതപ്പും നേരിട്ടറിയാം. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ എന്നും പ്രതിജ്ഞാ ബദ്ധരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

2016ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനത്തിന്റെ പൂർത്തീകരണമാണ് ബിർസ മുണ്ഡയുടെ സ്മാരകവും ഗോത്രമേഖലയിൽ നടത്തുന്ന അടിസ്ഥാന സൗകര്യവികസനവും. 25 ഏക്കറിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. വരും തലമുറയ്‌ക്ക് ഗോത്രവർഗക്കാരുടെ ത്യാഗങ്ങളെ കുറിച്ച് അറിയാൻ കഴിയുന്ന തരത്തിലാണ് സ്മാരകങ്ങൾ് കേന്ദ്രസർക്കാർ നിർമ്മിക്കുന്നത്. ബിർസ മുണ്ഡ തന്റെ ജീവൻ ബലിയർപ്പിച്ച റാഞ്ചിയിലെ പഴയ സെൻട്രൽ ജയിലിലാണ് മ്യൂസിയം. ഝാർഖണ്ഡ് സർക്കാരുമായി സഹകരിച്ചാണ് മ്യൂസിയത്തിന്റേയും ഉദ്യാനത്തിന്റേയും നിർമ്മാണം.

1875 നവംബർ 15ന് ജാർഖണ്ഡിലാണ് ബിർസ മുണ്ഡ ജനിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഗോത്ര വർഗക്കാരെ അണിനിരത്തി പോരാടിയ ബിർസ മുണ്ഡ തന്റെ 25-ാം വയസ്സിലാണ് വീരചരമമടഞ്ഞത്. മുണ്ഡ എന്ന വനവാസി വിഭാഗത്തിൽ ജനിച്ച ഇദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ പോരാട്ട ത്തിനാണ് നേതൃത്വം നൽകിയത്. 1900 ജൂൺ 9 ന് ജയിലിൽ വച്ചാണ് ബിർസ മരിക്കുന്നത്.

ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ബിർസ മുണ്ഡയുടെ കേന്ദ്ര സർക്കാർ സ്ഥാപിച്ചിരുന്നു. ബിർസ മുണ്ഡയ്‌ക്കൊപ്പം, രക്തസാക്ഷി ബുദ്ധു ഭഗത്, സിദ്ധുകൻഹു, നിലമ്പർപീതാംബർ, ദിവാകിസുൻ, തെലങ്ക ഖാദിയ, ഗയാ മുണ്ട, ജത്ര ഭഗത്, പോട്ടോ എച്ച്, ഭഗീരഥ് തുടങ്ങിയ വ്യത്യസ്ത പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട മറ്റ് വനവാസി-ഗോത്രസമുദായ സ്വാതന്ത്ര്യ സമര സേനാനികളുടേയും ജീവചരിത്രവും മ്യൂസിയത്തിലുണ്ട്. 25 അടി ഉയരമുള്ള ബിർസ മുണ്ഡയുടെ പ്രതിമയും 9 അടി ഉയരമുള്ള മറ്റ് സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രതിമകളും മ്യൂസിയത്തിന്റെ പ്രത്യേകതയാണ്.

Tags: birsa munda
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies