ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2026, 12:54 pm IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോകുന്ന ഏഴുവയസുകാരി രാഗിണിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ജീവിതത്തിന് പുതിയ പ്രതീക്ഷ. കുട്ടിയുടെ ചികിത്സാ ചെലവ് പൂർണമായും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. കാലിന് ആവശ്യമായ ചികിത്സ ലഭ്യമാക്കി സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് മംഗള പ്രസാദ് സിങ് അറിയിച്ചു.

രാഗിണിയുടെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് ഏകദേശം 400 മീറ്റർ ദൂരമുണ്ട്. എന്നാൽ നടക്കാൻ കഴിയാത്തതിനാൽ ഒരു കാലിൽ ചാടിയാണ് പലപ്പോഴും അവൾ ഈ ദൂരം താണ്ടിയിരുന്നത്. ചില ദിവസങ്ങളിൽ കുടുംബാംഗങ്ങളുടെ സഹായത്തോടെയാണ് സ്കൂളിലെത്തുന്നത്.

സമൂഹമാധ്യമങ്ങളിൽ രാഗിണിയുടെ സ്കൂൾ യാത്രയുടെ വീഡിയോ ശ്രദ്ധ നേടിയതോടെയാണ് ജില്ലാ ഭരണകൂടം ഇടപെട്ടത്. വ്യാഴാഴ്ച കുട്ടിയെ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. ഓർത്തോപീഡിക് സർജനും മുതിർന്ന ഡോക്ടറും ഉൾപ്പെട്ട സംഘം പരിശോധന നടത്തിയ ശേഷം തുടർ ചികിത്സയ്‌ക്കായി ബനാറസ് ഹിന്ദു സർവകലാശാലയിലെ (BHU) ആശുപത്രിയിലേക്ക് കൊണ്ടുപോകും.

“കുട്ടിയുടെ കാലിന് ചികിത്സ ഉറപ്പാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ശസ്ത്രക്രിയയിലൂടെയോ  മറ്റേതെങ്കിലും ചികിത്സയിലൂടെയോ രാഗിണിക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന സാഹചര്യമുണ്ടാക്കാൻ ശ്രമിക്കും. മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും നിർദേശപ്രകാരം ചികിത്സയ്‌ക്കായി വരുന്ന മുഴുവൻ ചെലവും സർക്കാർ വഹിക്കും,” ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

ആറുമാസം പ്രായത്തിൽ ജീവിതം മാറ്റിയ അപകടം
മണിയർ മേഖലയിലെ ദിഘേഡ ഗ്രാമത്തിലാണ് രാഗിണിയും കുടുംബവും താമസിക്കുന്നത്. ദിഘേഡയിലെ പ്രൈമറി സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. രാഗിണിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് ദുരന്തം സംഭവിച്ചത്. മരുന്ന് വാങ്ങാൻ അമ്മ ബബിതാ ദേവിക്കൊപ്പം പോകുന്നതിനിടെ ഉണ്ടായ റോഡപകടത്തിൽ കുഞ്ഞിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മികച്ച ചികിത്സ നൽകാൻ കുടുംബത്തിന് കഴിഞ്ഞില്ലെന്ന് അമ്മ പറയുന്നു.

വൈറൽ ദൃശ്യങ്ങൾക്ക് പിന്നാലെ കൈത്താങ്ങായി ഭരണകൂടം
രാഗിണിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് ആദ്യം ഭിന്നശേഷിക്കാരുടെ ക്ഷേമ വിഭാഗം ഉദ്യോഗസ്ഥനെയും ഡോക്ടറെയും കുട്ടിയുടെ വീട്ടിലേക്ക് അയച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. പിന്നാലെ അദ്ദേഹം നേരിട്ട് വീട്ടിലെത്തി കുടുംബത്തെ കണ്ടു. രാഗിണിക്ക് ട്രൈസൈക്കിളുകൾ, പുസ്തകങ്ങൾ, സ്കൂൾ ബാഗ്, കളിപ്പാട്ടങ്ങൾ, ചോക്ലേറ്റുകൾ എന്നിവയും ജില്ലാ ഭരണകൂടം നൽകി.

ഒരു കാലിൽ ചാടി സ്കൂളിലെത്തിയിരുന്ന ആ കുഞ്ഞിന്റെ വീഡിയോ ഒടുവിൽ അവളുടെ ജീവിതത്തിലേക്ക് സഹായത്തിന്റെ വാതിൽ തുറക്കുകയായിരുന്നു. ഇനി രാഗിണിക്ക് മുന്നിലുള്ളത് ഒരു കാലിൽ ചാടിയുള്ള 400 മീറ്റർ യാത്രയല്ല. സ്വന്തം കാലിൽ നിന്ന് സ്വപ്നങ്ങളിലേക്ക് നടക്കാനുള്ള പ്രതീക്ഷയാണ്.

Tags: treatmentup govt
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies