മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2026, 02:10 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഇതിഹാസ താരം മിഥാലി രാജിനെ മറികടന്ന് സ്മൃതി മന്ദാന. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഹോങ്കോങിനെതിരായ വനിതാ ഏഷ്യാ കപ്പ് മത്സരത്തിനിടെയാണ് മന്ദാന ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് ഫോര്‍മാറ്റുകളിലുമായി അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍നേട്ടം 10,880 ആയി. മിഥാലി രാജിന്റെ 10,868 റണ്‍സെന്ന റെക്കോര്‍ഡാണ് മന്ദാന മറികടന്നത്.

റെക്കോര്‍ഡ് സ്വന്തമാക്കുമ്പോള്‍ അതിനെക്കുറിച്ച് തനിക്ക് കൃത്യമായി അറിയില്ലായിരുന്നുവെന്ന് മന്ദാന പറഞ്ഞു. ”ബാറ്റ് ചെയ്യുമ്പോള്‍ ഏത് റെക്കോര്‍ഡാണ് മറികടക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. കൃത്യമായ റണ്‍സ് എത്രയാണെന്നും അറിയില്ലായിരുന്നു. പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റിന് വളരെ നല്ലൊരു ദിവസമാണിത്. മിഥാലി ദീ ഒരു ഇതിഹാസവും ഞങ്ങളുടെ റോള്‍ മോഡലുമായിരുന്നു. അവരെ ബാറ്റ് ചെയ്യുന്നത് കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്,” മന്ദാന പറഞ്ഞു.

മിഥാലിയെ റണ്‍വേട്ടയില്‍ മറികടക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും മന്ദാന വ്യക്തമാക്കി. ”അവരെ റണ്‍സില്‍ മറികടക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. പക്ഷേ ആദ്യ രണ്ട് സ്ഥാനങ്ങളിലും രണ്ട് ഇന്ത്യക്കാര്‍ തന്നെയാണെന്നതില്‍ സന്തോഷമുണ്ട്,” എന്നും മന്ദാന പറഞ്ഞു. ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയതോടെ മറ്റൊരു ചരിത്രനേട്ടവും മന്ദാന സ്വന്തമാക്കി. വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് മന്ദാനയുടെ പേരിലായത്.

18 അന്താരാഷ്‌ട്ര സെഞ്ചുറികളുമായി ഓസ്ട്രേലിയന്‍ ഇതിഹാസ താരം മെഗ് ലാനിങ്ങിന്റെ 17 സെഞ്ചുറികളെന്ന റെക്കോര്‍ഡും മന്ദാന മറികടന്നു. ഹോങ്കോങ്ങിനെതിരെ 124 റണ്‍സെടുത്ത മന്ദാന വനിതാ ടി20 ഏഷ്യാ കപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനും ഉടമയായി. 2024ല്‍ മലേഷ്യക്കെതിരെ ശ്രീലങ്കന്‍ താരം ചമാരി അത്തപ്പത്തു നേടിയ പുറത്താകാതെ 119 റണ്‍സിന്റെ റെക്കോര്‍ഡാണ് മന്ദാന മറികടന്നത്.

𝙎𝙘𝙖𝙡𝙞𝙣𝙜 𝙉𝙚𝙬 𝙃𝙚𝙞𝙜𝙝𝙩𝙨 𝙛𝙩. 𝙎𝙢𝙧𝙞𝙩𝙞 𝙈𝙖𝙣𝙙𝙝𝙖𝙣𝙖 🫡

A special conversation with the leading run-getter in women’s international cricket! – By @mihirlee_58 #TeamIndia | #INDvHK | #WomensAsiaCup | @mandhana_smriti pic.twitter.com/L1WwfKVrz7

— BCCI Women (@BCCIWomen) September 4, 2026

മന്ദാനയുടെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ മികവില്‍ ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ് 16.2 ഓവറില്‍ 56 റണ്‍സിന് പുറത്തായി. ഇതോടെ വനിതാ ടി20 അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍ വ്യത്യാസത്തിലെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വിജയവും സ്വന്തമായി. ഏഷ്യാ കപ്പിന്റെ സെമിഫൈനല്‍ ഉറപ്പിച്ച ഇന്ത്യ, അവസാന ലീഗ് മത്സരത്തില്‍ പരമ്പരാഗത എതിരാളികളായ പാകിസ്ഥാനെ നേരിടും. ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ മന്ദാനയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നിന്ന് വീണ്ടും മികച്ച പ്രകടനമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Tags: Smriti Mandhanarunsmithali rajirecord breaks
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

Latest News

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies