'ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം'; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2026, 11:49 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഐഎസ്ആർഒയുടെ GSLV-F17 വിക്ഷേപണ വിജയത്തിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. EOS-05 ഉപഗ്രഹവുമായി GSLV-F17 വിജയകരമായി വിക്ഷേപിച്ചത് ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ മികവിന്റെയും നൂതന ആശയങ്ങളുടെയും വളർച്ചയുടെയും തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘എക്‌സ്’ പ്ലാറ്റ്‌ഫോമിലെ കുറിപ്പിലാണ് പ്രധാനമന്ത്രി ഐഎസ്ആർഒയെ അഭിനന്ദിച്ചത്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയിൽ ഐഎസ്ആർഒയും രാജ്യത്തെ വ്യവസായ മേഖലയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഐഎസ്ആർഒയുടെ മറ്റൊരു മികച്ച നേട്ടം. രാജ്യത്തിന് അഭിമാനിക്കാവുന്ന നിമിഷം. ജിയോസിൻക്രണസ് ഓർബിറ്റിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ ഇമേജിങ് ഉപഗ്രഹമായ EOS-05-നെയും വഹിച്ചുള്ള GSLV-F17ന്റെ വിജയകരമായ വിക്ഷേപണം ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ മികവിന്റെയും നൂതനത്വത്തിന്റെയും വളരുന്ന ശേഷിയുടെയും പ്രതിഫലനമാണ്,” പ്രധാനമന്ത്രി പറഞ്ഞു.

ഐഎസ്ആർഒയും ഇന്ത്യൻ വ്യവസായ മേഖലയും തമ്മിലുള്ള പങ്കാളിത്തം ബഹിരാകാശ പദ്ധതിക്ക് പുതിയ കരുത്തും വ്യാപ്തിയും നൽകുകയാണെന്നും ഇത് രാജ്യത്തിന്റെ സമ്പൂർണ ബഹിരാകാശ മേഖലയുടെ ശേഷി വർധിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇന്ന് പുലർച്ചെയാണ് EOS-05നെയും വഹിച്ച് GSLV-F17 കുതിച്ചുയർന്നത്. തുടർന്ന് EOS-05  ഉപഗ്രഹത്തെ കൃത്യമായ ഭ്രമണപഥത്തിലേക്ക് എത്തിക്കുകയും ചെയ്തു.

ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുടെ തുടർച്ചയായ ദൃശ്യവിവരങ്ങൾ ലഭ്യമാക്കാൻ EOS-05ന് സാധിക്കും. ഉപഗ്രഹം ചാരപ്രവർത്തനത്തിനുള്ളതല്ലെന്നും രാജ്യത്തിന്റെ സുരക്ഷയ്‌ക്കും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ വ്യക്തമാക്കി

‘ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റത്തിലെ വൻ കുതിപ്പ്’
കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങും ഐഎസ്ആർഒയുടെ നേട്ടത്തെ അഭിനന്ദിച്ചു. GSLV-F17/EOS-05 വിക്ഷേപണം ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ വലിയ മുന്നേറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ബഹിരാകാശ മേഖല തുടർച്ചയായി പുതിയ ഉയരങ്ങൾ കീഴടക്കുകയാണെന്നും ആഗോള ബഹിരാകാശ ശക്തിയെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം കൂടുതൽ ശക്തമാകുകയാണെന്നും ജിതേന്ദ്ര സിങ് ചൂണ്ടിക്കാട്ടി.

വിസിബിൾ, ഇൻഫ്രാറെഡ്, മൾട്ടി-സ്പെക്ട്രൽ, ഹൈപ്പർസ്പെക്ട്രൽ ബാൻഡുകളിൽ അത്യാധുനിക ചിത്രങ്ങൾ ലഭ്യമാക്കാൻ ശേഷിയുള്ള എർത്ത് ഒബ്സർവേഷൻ ഉപഗ്രഹമാണ് EOS-05 എന്നും അദ്ദേഹം വ്യക്തമാക്കി.

Tags: isropm modi
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies