സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2026, 12:06 pm IST
Facebook
Twitter
WhatsAppTelegram

ജമ്മു: തീഹാർ ജയിലിലുള്ള ഭീകരൻ യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന ആവശ്യം ശക്തമാക്കി വ്യോമസേനാ ഉദ്യോഗസ്ഥൻ സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ നിർമൽ ഖന്ന. 1990ൽ ശ്രീനഗറിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രവി ഖന്നയുടെ ഭാര്യയാണ് നിർമൽ ഖന്ന. യാസിൻ മാലിക് സ്വമേധയാ വധശിക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് തന്നെ  നൽകണമെന്ന് അവർ പറഞ്ഞു.

“അയാൾ സ്വന്തം നിലയിൽ വധശിക്ഷ ആവശ്യപ്പെടുകയാണെങ്കിൽ തീർച്ചയായും അത് നൽകണം. സമൂഹത്തിന്റെ സഹതാപം നേടാനാണ് യാസിൻ മാലിക് ശ്രമിക്കുന്നത്. താൻ സമാധാനത്തിന്റെ മിശിഹയാണെന്നും കുറ്റക്കാരനല്ലെന്നും പറഞ്ഞ് ആളുകളെ കബളിപ്പിക്കുകയാണ്” നിർമൽ ഖന്ന  പറഞ്ഞു.

യാസിൻ മാലിക്കിന്റെ നീക്കങ്ങൾ സമൂഹത്തെ സ്വാധീനിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും അവർ ആരോപിച്ചു. സത്യവാങ്മൂലങ്ങൾ സമർപ്പിക്കുകയും വീണ്ടും വീണ്ടും സമയം നേടുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നതെന്നും നിർമൽ ഖന്ന പറഞ്ഞു. “ഇത്തവണ അയാൾക്ക് വധശിക്ഷ നൽകണം. മതിയായി. 36 വർഷമായി ഈ വേദനയും പേറിയാണ് ഞാൻ ജീവിക്കുന്നത്, അവർ പറഞ്ഞു.

യാസിൻ മാലിക്കിന്റെ ഭാര്യ മുസ്ഹാൽ മാലിക്കിനെതിരെയും നിർമൽ ഖന്ന രൂക്ഷ വിമർശനം ഉന്നയിച്ചു. പാകിസ്താനിലുള്ള അവർ ഇന്ത്യക്കെതിരെ ഗൂഢാലോചനകൾ നടത്തുകയാണെന്നും സ്വന്തം മകളെയും അതേ രീതിയിൽ വളർത്തിയിരിക്കാമെന്നും നിർമൽ ആരോപിച്ചു. “വധശിക്ഷ നൽകാൻ കഴിയില്ലെങ്കിൽ അയാളെ ഞങ്ങൾക്ക് കൈമാറൂ. ഞങ്ങൾക്ക് അനുമതി നൽകൂ,” എന്നായിരുന്നു നിർമൽ ഖന്നയുടെ വൈകാരിക പ്രതികരണം.

എന്താണ് യാസിൻ മാലിക്കിന്റെ പുതിയ നീക്കം?
നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (JKLF) നേതാവ് യാസിൻ മാലിക് നിലവിൽ തീഹാർ ജയിലിലാണ്. കശ്മീരി പണ്ഡിറ്റ് നഴ്സ് സരള ഭട്ട് വധക്കേസിലെ വിചാരണ നേരിടില്ലെന്നും പകരം തനിക്ക് വധശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ പങ്കില്ലെന്ന് നിഷേധിക്കുന്നതിനിടെയാണ് മാലിക് കോടതിയിൽ വധശിക്ഷ ആവശ്യപ്പെട്ടത്. ഇതിനുപുറമെ പാകിസ്താൻ സ്വദേശിയായ ഭാര്യ മുസ്ഹാൽ മാലിക്കിൽ നിന്ന് വിവാഹമോചനം നേടുമെന്നും മാലിക് അറിയിച്ചിട്ടുണ്ട്.

രവി ഖന്ന വധക്കേസ്
1990 ജനുവരി 25ന് ശ്രീനഗറിലെ റാവൽപോറയിൽ ഇന്ത്യൻ വ്യോമസേനാംഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നാല് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. സ്ക്വാഡ്രൺ ലീഡർ രവി ഖന്നയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കേസിൽ യാസിൻ മാലിക്കിനും മറ്റ് പ്രതികൾക്കുമെതിരെ TADA ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം കുറ്റം ചുമത്തിയിരുന്നു.

2022ൽ ഭീകരവാദത്തിന് ഫണ്ട് നൽകിയ കേസിൽ യാസിൻ മാലിക്കിന് ഡൽഹിയിലെ പ്രത്യേക NIA കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. വിവിധ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചെങ്കിലും അവ ഒരേസമയം അനുഭവിക്കാനാണ് കോടതി നിർദേശിച്ചത്.

 

Tags: YASIN MALIKRavi Khanna
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies