കുങ്കുമക്കുറി ധരിച്ചെത്തിയ പെൺകുട്ടിയെ അധിക്ഷേപിച്ച സംഭവം: ക്രിസ്ത്യൻ സ്‌കൂളിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ, അദ്ധ്യാപകർക്ക് സസ്‌പെൻഷൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുങ്കുമക്കുറി ധരിച്ചെത്തിയ പെൺകുട്ടിയെ അധിക്ഷേപിച്ച സംഭവം: ക്രിസ്ത്യൻ സ്‌കൂളിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ, അദ്ധ്യാപകർക്ക് സസ്‌പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2021, 01:02 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: കുങ്കുമക്കുറി ധരിച്ച് സ്‌കൂളിൽ എത്തിയ വിദ്യാർത്ഥിയെ അധിക്ഷേപിച്ച സംഭവത്തിൽ അദ്ധ്യാപകർക്ക് സസ്‌പെൻഷൻ. സംഭവത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അദ്ധ്യാപകർക്കെതിരെ സ്‌കൂൾ അധികൃതർ നടപടി സ്വീകരിച്ചത്. തെങ്കാശിയിലെ സർക്കാർ എയ്ഡഡ് ക്രിസ്ത്യൻ സ്‌കൂളായ ബാർ ബ്രുക്ക് ഹയർസെക്കൻഡറി സ്‌കൂളിലെ മൂന്ന് അദ്ധ്യാപകർക്കെതിരെയാണ് നടപടി.

സംഭവം നടന്ന് ഒരാഴ്‌ച്ച കഴിഞ്ഞിട്ടും ആരോപണവിധേയരായ അദ്ധ്യാപകർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. പിന്നാലെ ശക്തമായ പ്രതിഷേധവുമായി ബിജെപിയും മറ്റ് ഹിന്ദു സംഘടനകളും രംഗത്തെത്തി. തുടർന്ന് അദ്ധ്യാപകർക്കെതിരെ സ്‌കൂൾ മാനേജ്‌മെന്റ് നടപടി സ്വീകരിക്കുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്‌കൂൾ അധികൃതർ സസ്‌പെൻഷൻ വിവരം അറിയിച്ചത്.

12-ാം ക്ലാസ് വിദ്യാർത്ഥിനിയായ കലൈവാണിയെയാണ് സ്‌കൂളിലെ മൂന്ന് അദ്ധ്യാപകർ ചേർന്ന് സഹപാഠികളുടെ മുന്നിൽ നിർത്തി അധിക്ഷേപിച്ചത്. തിലകവും കുങ്കുമവും ധരിച്ച് സ്‌കൂളിലെത്തിയ പെൺകുട്ടിയെ അദ്ധ്യാപകർ അപമാനിക്കുകയും മായ്‌ക്കാൻ നിർബന്ധിക്കുകയുമായിരുന്നു. സംഭവം പുറത്തുവന്നതോടെ സ്‌കൂളിലെ ഹിന്ദുവിരുദ്ധ നടപടിയ്‌ക്കെതിരെ ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധിച്ചെത്തി. പെൺകുട്ടിയ്‌ക്കും കുടുംബത്തിനും പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ബാർ ബ്രൂക്ക് സ്‌കൂളിൽ പഠിക്കുന്ന ഭൂരിഭാഗം പേരും ഹിന്ദു കുട്ടികളാണ്. ഹൈന്ദ സംസ്‌കാരം ആഗ്രഹിക്കുന്നില്ലെങ്കിൽ അത്തരത്തിലുള്ള കുട്ടികൾ അഡ്മിഷന് വരുമ്പോൾ പറയണമായിരുന്നുവെന്ന് സംഘടനകൾ കുറ്റപ്പെടുത്തി. കുറി മായ്‌ക്കാൻ കുട്ടി വിസമ്മതിച്ചതോടെ സഹപാഠിയെ കൊണ്ട് മായിപ്പിക്കുകയായിരുന്നു. ഇക്കാര്യം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞതിന് പിന്നാലെയാണ് വിവരം പുറത്തുവരുന്നത്.

Tags: Christian schoolHindu girl
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies