20 മാസങ്ങൾക്ക് ശേഷം കർതാർപൂർ ഇടനാഴി ഇന്ന് തുറക്കും; സ്വാഗതം ചെയ്ത് രാഷ്ട്രീയനേതാക്കൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

20 മാസങ്ങൾക്ക് ശേഷം കർതാർപൂർ ഇടനാഴി ഇന്ന് തുറക്കും; സ്വാഗതം ചെയ്ത് രാഷ്‌ട്രീയനേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2021, 08:09 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗുരു നാനാക്ക് ജയന്തിയോട് അനുബന്ധിച്ച് കർതാർപൂർ ഇടനാഴി ഇന്ന് തുറക്കും. വെള്ളിയാഴ്ചയാണ് ഗുരുനാനാക്ക് ജയന്തി. 20 മാസങ്ങൾക്ക് ശേഷമാണ് കർതാർപൂഴി വിശ്വാസികൾക്ക് വേണ്ടി തുറന്ന് കൊടുക്കുന്നത്. പാകിസ്താനിലെ ഗുരുദ്വാര ദർബാർ സാഹിബും പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിലെ ദേര ബാബാ നാനാക്ക് ആരാധനാലയവും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കർതാർപൂർ ഇടനാഴി. കൊറോണ വ്യാപനത്തെ തുടർന്നാണ് ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചത്. രാജ്യത്തെ കൊറോണ കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് കർതാർപൂർ ഇടനാഴി വഴിയുള്ള തീർത്ഥയാത്രയ്‌ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും അനുമതി നൽകിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഗുരുനാനാക്ക് ദേവനോടും സിഖ് വിഭാഗത്തോടുമുള്ള മോദി സർക്കാരിന്റെ പ്രതിബന്ധതയാണ് ഈ തീരുമാനത്തിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുരുനാനാക്ക് ദേവന്റെ അന്ത്യവിശ്രമ സ്ഥലമാണ് പാകിസ്താനിലെ ഗുരുദർബാർ സാഹിബ്. വിശ്വാസികൾ ഏറെ പവിത്രതയോടെ കാണുന്ന പ്രദേശമാണിത്. 2019 ഒക്ടോബർ 24നാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ കർതാർപൂർ സാഹിബ് കൊറിഡോർ ഉടമ്പടിയിൽ ഒപ്പ് വയ്‌ക്കുന്നത്. 4.5 കിലോമീറ്റർ നീളമാണ് പാതയ്‌ക്കുള്ളത്. ഇന്ത്യയിൽ നിന്നുളള വിശ്വാസികൾക്ക് വിസ ഇല്ലാതെ തന്നെ ഇവിടേക്ക് പ്രവേശന അനുമതിയുണ്ട്. കർതാർപൂർ ഇടനാഴി തുറന്ന് നാല് മാസങ്ങൾക്ക് ശേഷമാണ് കൊറോണ വ്യാപനം ശക്തമാകുന്നത്. ഇതിന് പിന്നാലെ 2020 മാർച്ചിൽ ഇതുവഴിയുള്ള പ്രവേശനം നിരോധിക്കുകയായിരുന്നു. പൂർണമായും വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ആരാധനാലയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇവിടേക്ക് എത്തുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് വാക്‌സിനും സ്വീകരിച്ച സർട്ടിഫിക്കറ്റോ കൈവശം വയ്‌ക്കേണ്ടതാണ്. മറ്റ് കൊറോണ മാനദണ്ഡങ്ങളും ഇവിടെ കർശനമായിരിക്കും.

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി ഉൾപ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കൾ കേന്ദ്രതീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ആരാധനാലയത്തിലേക്ക് വ്യാഴാഴ്ച നടക്കുന്ന ജാഥയിൽ സംസ്ഥാനത്തെ മന്ത്രിമാർ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ധു, മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുങ്, ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് തുടങ്ങിയവരും കേന്ദ്രതീരുമാനത്തെ സ്വാഗതം ചെയ്തു.

Tags: Kartarpur Sahib Corridor
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies