പി.എസ്.സി ചോദ്യ പേപ്പറിലെ മലയാള തർജമയിലും കോമഡി; 'കിളി പോയി' ഉദ്യോഗാർത്ഥികൾ; വീഡിയോ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി.എസ്.സി ചോദ്യ പേപ്പറിലെ മലയാള തർജമയിലും കോമഡി; ‘കിളി പോയി’ ഉദ്യോഗാർത്ഥികൾ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2021, 08:24 pm IST
FacebookTwitterWhatsAppTelegram

ഏറെ ആവേശത്തോടെ ഉദ്യോഗാർത്ഥികൾ ഏറ്റെടുത്ത പരിഷ്‌ക്കാരമാണ് പി.എസ്.സി പരീക്ഷ ചോദ്യപേപ്പർ മലയാളത്തിൽ കൂടി ലഭ്യമാക്കുക എന്നത്. എന്നാൽ പരിഷ്‌ക്കാരം തങ്ങൾക്ക് തന്നെ വിനയായോ എന്നതാണ് ഇപ്പോൾ ഉദ്യോഗാർത്ഥികളുടെ ആശങ്ക.

സർക്കാർ ജോലി സ്വപ്നം കാണുന്ന കേരളത്തിലെ യുവജനങ്ങളെ സംബന്ധിച്ച് പി.എസ്.സി ഒരു കോമഡി ആയി മാറുന്ന കാഴ്ച കുറച്ചുകാലമായി നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. പാർട്ടിക്കാർക്ക് പരീക്ഷ എഴുതിയില്ലെങ്കിലും റാങ്ക് കിട്ടും, ഡ്രിഗിക്ക് പൂജ്യം മാർക്ക് വാങ്ങിയവനും പി.എസ്.സിയിൽ റാങ്ക് ഇതൊക്കെ കേരളം പലതവണ കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ മലയാളം പരിഭാഷയിലുടെ പി.എസ്.സി വീണ്ടും ചർച്ചയിലേക്ക് വരികയാണ്

കഴിഞ്ഞ 13ാം തീയതി നടന്ന ബിരുദതല പ്രാഥമിക പരീക്ഷയിൽ നൽകിയ ‘മലയാളം’ ചോദ്യപേപ്പറാണ് ഉദ്യോഗാർത്ഥികളെ വെള്ളം കുടിപ്പിച്ചത്. ചോദ്യപേപ്പറിൽ ഇംഗ്ലീഷിലുള്ള ചോദ്യങ്ങളുടെ മലയാളം പരിഭാഷ കൂടി ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തിയത്. ചോദ്യപുസ്തകത്തിന്റെ ഒരു പേജിൽ ഇംഗ്ലീഷിലും മറുപേജിൽ മലയാളത്തിലുമാണ് ചോദ്യങ്ങൾ നൽകിയിരിക്കുന്നത്.

എന്നാൽ പരിഭാഷയിൽ വന്ന തെറ്റുകൾ ഉദ്യോഗാർത്ഥികളെ ആശയക്കുഴപ്പത്തിലാക്കി. അർത്ഥം വരെ ഒറ്റയടിക്ക് മാറ്റുന്ന രീതിയിലായിരുന്നു തർജമ. രാജ്യത്തെ നിശ്ചലമാക്കിയ എമർജൻസി എന്ന അടിയന്തിരാവസ്ഥയ്‌ക്ക് അത്യാഹിതമെന്നാണ് ചോദ്യക്കടലാസിലുള്ളത്. ഇത്തരത്തിൽ നിരവധി തെറ്റുകളാണ് ചോദ്യപേപ്പറിൽ വരുത്തിയിരിക്കുന്നത്. മലയാളത്തിൽ കൂടി ചോദ്യങ്ങൾ വായിച്ച് മനസിലാക്കാം എന്ന് കരുതി പരീക്ഷക്ക് പോയവരെല്ലാം നിരാശയോടെ മടങ്ങി.

‘യങ് ഫോൾഡ് മൗണ്ടൻ’എന്ന ഇംഗ്ലീഷിന് ‘ഇളം മടങ്ങ് മലനിര’ എന്നാണ് പ്രയോഗം. ‘ബ്ലോസ് ത്രൂ ഫ്രിക്ഷൻ ഫ്രീ സർഫസ് ഓഫ് ഓഷ്യൻസ്’ (Blow through friction free surface of oceans) എന്നതിന് ‘ഉരയാത്ത സമുദ്ര പ്രതലത്തിലൂടെ ചരിക്കുന്നു’ എന്നുമാണ് പരിഭാഷ നൽകിയിരിക്കുന്നത്. ‘ഐസോഹാലൈൻസ്'(Isohalines) എന്നതിന് ഇസോഹോ ലൈൻസ് എന്നും ‘റിന്യൂവബിൾ എനർജി’ എന്നതിന് പുതുക്കാവുന്ന ഊർജം എന്നും ആണ് പരിഭാഷ. കംപ്യൂട്ടർ സി.പി.യു.വിലെ ‘ഹൈ സ്പീഡ് സ്റ്റോറേജ് ഏരിയ’ ‘താത്കാലിക ദ്രുതവേഗ സംഭരണ സ്ഥല’മെന്നുമായിരുന്നു തർജമ.

മലയാളം പരിഭാഷ കണ്ട് കിളിപോയ പലരും അവസാനം ഇംഗ്ലീഷിൽ നൽകിയ ചോദ്യങ്ങൾ വായിച്ച് പരീക്ഷ എഴുതി മടങ്ങി. തുഗ്ലക്ക് പരിഷ്‌ക്കാരം പോലെ പി.എസ്.സി പുതുതായി നടപ്പിലാക്കാൻ ശ്രമിച്ച പരിഷ്‌ക്കാരവും പാഴായിപ്പോയെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.

എന്നാൽ ആദ്യമായല്ല ഇങ്ങനെ തർജമ ചെയ്തതിൽ അബദ്ധം സംഭവിക്കുന്നത്. കഴിഞ്ഞ മാസം 30ന് നടന്ന പരീക്ഷയിലും നിരവധി തെറ്റുകൾ സംഭവിച്ചിരുന്നു. വിവർത്തനം ചെയ്യുന്ന സോഫ്‌റ്റ് വെയർ ഉപയോഗിച്ചതാവാം ഇങ്ങനെ അബദ്ധം സംഭവിച്ചതിന് കാരണമായതെന്നാണ് ഉദ്യോഗാർത്ഥികളുടെ സംശയം. സമൂഹമാദ്ധ്യമങ്ങളിലാകെ പി.എസ്.സിയുടെ തർജമ വൈറലായിരിക്കുകയാണ്.

 

ShareTweetSendShare

More News from this section

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

Latest News

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies