സിപിഎമ്മും ഇസ്ലാമിക ശക്തികളും തമ്മിൽ രഹസ്യധാരണയുണ്ട്: പോപ്പുലർഫ്രണ്ടിനേയും എസ്ഡിപിഐയേയും നിരോധിക്കണമെന്ന് ഡോ.മൻമോഹൻ വൈദ്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎമ്മും ഇസ്ലാമിക ശക്തികളും തമ്മിൽ രഹസ്യധാരണയുണ്ട്: പോപ്പുലർഫ്രണ്ടിനേയും എസ്ഡിപിഐയേയും നിരോധിക്കണമെന്ന് ഡോ.മൻമോഹൻ വൈദ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 12:53 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: സഞ്ജിത്തിന്റെ കൊലപാതകക്കേസ് എൻഐഎ അന്വേഷിക്കണമെന്നും, പോപ്പുലർഫ്രണ്ട് എസ്ഡിപിഐ തുടങ്ങിയ ഭീകരസംഘടനകളെ നിരോധിക്കണമെന്നും അഖില ഭാരതീയ സഹസർകാര്യവാഹ് ഡോ.മൻമോഹൻ വൈദ്യ. കേരള സർക്കാർ പോപ്പുലർ ഫ്രണ്ടിന്റെ ആസൂത്രിത കൊലപാതകങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്ത് കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരവും അപലപനീയവുമാണ്. ഇത്തരം ഭീകരവാദപ്രവർത്തനങ്ങൾ ശക്തമായി എതിർക്കപ്പെടേണ്ടതാണ്, ഈ അവസരത്തിൽ സഞ്ജിത്തിന്റെ കുടുംബത്തിന്റെ വിഷമത്തിൽ പങ്കുചേരുകയാണ്. കേരള സർക്കാർ ഇത്തരം ആസൂത്രിത കൊലപാതകങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു എന്നത് ഏറെ ദയനീയമായ വസ്തുതയാണ്.

ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിൽ സിപിഎമ്മും ഇസ്ലാമിക ശക്തികളും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് മുൻകാല അനുഭവങ്ങളിൽ നിന്ന് വ്യക്തമാണ്. സഞ്ജിത്തിന്റെ കൊലപാതകത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. സി.പി.എം സർക്കാരിന് അതിന് സാധിക്കില്ലെങ്കിൽ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നാണ് ആവശ്യപ്പെടുന്നത്. അക്രമികൾക്ക് തീവ്രവാദ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ കേസിൽ എൻഐഎ വിശദമായ അന്വേഷണം നടത്തണം. പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ ബന്ധങ്ങളെ കുറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശക്തമായ അന്വേഷണം നടത്തണം. നാട്ടിലെ സാമുദായിക ഐക്യവും സമാധാന അന്തരീക്ഷവും തകർക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയെ നിരോധിക്കണമെന്നും ഡോ.മൻമോഹൻ വൈദ്യ ആവശ്യപ്പെട്ടു.

Tags: RSSrss worker murder
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies