ശബരിമല തീർഥാടനം: പമ്പയിലെയും നിലയ്ക്കലിലെയും സൗകര്യങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ; പമ്പാസ്‌നാനത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല തീർഥാടനം: പമ്പയിലെയും നിലയ്‌ക്കലിലെയും സൗകര്യങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ; പമ്പാസ്‌നാനത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 11:42 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി പമ്പയിലും നിലയ്‌ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ നേരിട്ട് സന്ദർശിച്ച് വിലയിരുത്തി. തീർഥാടകർക്ക് ശുചിമുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ സൗകര്യം ഉറപ്പാക്കുമെന്നും കളക്ടർ പറഞ്ഞു.

നിലയ്‌ക്കൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, മാലിന്യ നിർമ്മാജന സംവിധാനങ്ങൾ, സ്‌പോട്ട് ബുക്കിംഗ് കേന്ദ്രം, ആരോഗ്യവകുപ്പ് ക്രമീകരണം, നിലയ്‌ക്കൽ മഹാദേവ ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ, കുടിവെള്ള വിതരണം, സുരക്ഷാ ക്രമീകരണം, വിവിധ വകുപ്പുകളുടെ ക്രമീകരണം, പമ്പ ത്രിവേണി, ഷവർ ബാത്ത് കേന്ദ്രം, കുളികടവുകളിലെ ക്രമീകരണം, നുണങ്ങാർ എന്നിവിടങ്ങളിലെത്തി കളക്ടർ സൗകര്യങ്ങൾ വിലയിരുത്തി.

പമ്പാ സ്‌നാനം സംബന്ധിച്ച് നിലവിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രിയുമായി വിലയിരുത്തി വേണ്ട നടപടി സ്വീകരിക്കും. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ തീർഥാടകരുമായി ജില്ലാ കളക്ടർ ആശയവിനിമയം നടത്തി. ന്യൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പമ്പയിൽ ബാരിക്കേഡ് നിർമ്മിക്കുമെന്നും സ്വീവേജ് പൈപ്പ് ലൈൻ നിർമ്മാണം പൂർത്തിയായിവരികയാണെന്നും കളക്ടർ പറഞ്ഞു.

പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ എല്ലാ ശുചിമുറികളും നിലയ്‌ക്കലിൽ 250 ശുചിമുറികളും തുറന്നിട്ടുണ്ട്. ഇവിടെയുള്ള കണ്ടെയ്‌നർ, സ്ഥിരം ശുചിമുറികളിൽ ഉപയോഗ്യമായ ബാക്കിയുളളവ 24 മണിക്കൂറിനുള്ളിൽ സജ്ജമാക്കും. ഇവിടങ്ങളിലെ ശുചിമുറികൾ ശബരിമല സാനിറ്റേഷൻ സൊസൈറ്റി പ്രവർത്തകരെ ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ട്. ഇതിനായി വിശുദ്ധി സേനാംഗങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

തുടർച്ചയായി പെയ്ത കനത്ത മഴയും ന്യൂന മർദ്ദവും നിർമ്മാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. നിലയ്‌ക്കൽ ബേസ് ക്യാമ്പിന് സമീപമുളള റോഡിലെ വെള്ളക്കെട്ട് 48 മണിക്കൂറിനുള്ളിൽ ഒഴിവാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കർശന നിർദേശം നൽകി. നിലയ്‌ക്കൽ ബേസ് ക്യാമ്പിൽ പാർക്കിംഗ് മേഖല തിരിച്ചറിയുന്നതിനായി സൂചനാ ബോർഡുകൾ സ്ഥാപിക്കുമെന്നും കളക്ടർ അറിയിച്ചു.

Tags: SABARIMALAPathanamthitta Collector
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies