ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,106 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 12,789 പേർ രോഗമുക്തി നേടി. ഇതോടെ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,26,620 ആയി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 459 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ മരണം 4,65,082 ആയി. രാജ്യത്ത് ഇതുവരെ 3.44 കോടിയാളുകൾക്കാണ് രോഗം ബാധിച്ചത്. ഇതിൽ 3.38 കോടിയാളുകളും രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 72.94 ലക്ഷം വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്. ഇതിനോടകം ആകെ 115.23 കോടി ഡോസുകളുടെ കുത്തിവെയ്പ്പ് പൂർത്തിയാക്കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments