കണ്ണന്റെ പ്രിയ സഖി ജനിച്ചത് ഇവിടെയാണ് ; യമുനോത്രിയിലൂടെ...
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കണ്ണന്റെ പ്രിയ സഖി ജനിച്ചത് ഇവിടെയാണ് ; യമുനോത്രിയിലൂടെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2021, 05:15 pm IST
FacebookTwitterWhatsAppTelegram

വേദനരഹിതമായ മരണത്തിനായി വിശ്വാസികൾ സ്‌നാനം ചെയ്യാനെത്തുന്ന ഇടം.. സമുദ്രനിരപ്പിൽ നിന്നും 10,000ത്തിലധികം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന യുമനാദേവിയുടെ ഉത്ഭവ സ്ഥാനം. ഹിമാലയത്തിലെ ചതുർധാമങ്ങളിലൊന്നായ യമുനോത്രി..

സൂര്യദേവന്റെ പുത്രിയും യമന്റെ സഹോദരിയും ഭഗവാൻ ശ്രീകൃഷ്ണന്റെ പ്രിയ സഖിയുമായ യമുനാ ദേവീ ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് കുടിക്കൊള്ളുന്നത്. ഇവിടെ സഹോദരൻ യമദേവനെയും ഭക്തർ ആരാധിക്കുന്നുണ്ട്. ഗർവാൾ ഹിമാലയത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രം 3,200ലധികം മീറ്റർ ഉയരത്തിലാണുള്ളത്. ബന്ദർപൂഞ്ച് പർവതത്തിൽ പിറവിയെടുക്കുന്ന യമുനോത്രി ഭാരതത്തിലെ ഏറ്റവുമധികം തീർത്ഥാടകർ എത്തുന്ന സ്ഥലം കൂടിയാണ്.

ഭാരതത്തിലെ നദികളിൽ പ്രഥമ പ്രധാന സ്ഥാനമുള്ള ഗംഗയ്‌ക്ക് ശേഷം അടുത്ത സ്ഥാനമലങ്കരിക്കുന്നത് യമുനയാണ്. ഗംഗാനദിയുടെ പോഷക നദിയാണ് യമുനാ. കാളിന്ദീയെന്നും പേരിട്ട് വിളിക്കുന്ന യമുന ശാന്ത സ്വരൂപിണിയാണ്. ഗംഗയെ പോലെ തുള്ളിച്ചാടിയുള്ള ഒഴുക്ക് യമുനാ നദിക്കില്ല.

യമുനാ നദിയുടെ ഉത്ഭവസ്ഥാനമായ യമുനോത്രിയിൽ ജയ്പൂർറാണിയായ ഗുലേരിയയാണ് 19-ാം നൂറ്റാണ്ടിൽ ക്ഷേത്രം പുതുക്കി നിർമിച്ചത്. ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം നൂറ്റാണ്ടുകൾക്ക് മുമ്പ് അമർസിംഗ് ഥാപ്പയാണ് ക്ഷേത്രം നിർമിച്ചതെന്ന് കരുതപ്പെടുന്നു. വളരെ വിശിഷ്ഠമായ ഈ ക്ഷേത്രത്തിൽ ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത് കറുത്ത മാർബിൾ പ്രതിമയിലാണെന്ന പ്രത്യേകതയുമുണ്ട്.

ഉത്തരകാശിയിലെ ഹനുമാൻ ചട്ടി പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് ക്ഷേത്രം. നിരവധി വെള്ളച്ചാട്ടങ്ങളുള്ള മലനിരകൾ താണ്ടിയാണ് ഇതുവഴി ക്ഷേത്രത്തിലേക്കെത്തുക. തീർത്ഥാടകർക്ക് പ്രകൃതി ഭംഗിയുടെയും സാഹസികതയുടെയും അനുഭൂതി പകരുന്ന ക്ഷേത്രയാത്ര നിലവിൽ ചാർധാം തീർത്ഥ യാത്രയുടെ ഭാഗം കൂടിയാണ്.

വനത്തിലൂടെ അൽപം ദുർഘടമായ പാത വഴി ഒരു പകൽ നീണ്ട ട്രക്കിങ്ങിന് ഒടുവിലാണ് വിശ്വാസികൾ യമുനോത്രിയിലെത്തുക. കോവർകഴുതകളെയും കുതിരകളെയുമെല്ലാം തീർത്ഥാടകർ ഇതിനായി തരപ്പെടുത്താറുണ്ട്. ഒടുവിൽ നദീദേവതയായ യമുനോത്രിയുടെ സന്നിധിയിൽ എത്തുമ്പോൾ ഭക്തരെ കാത്തിരിക്കുന്ന മറ്റൊരു ദൃശ്യവിസ്മയമാണ് ചുടുനീരുറവകൾ.

സൂര്യകുണ്ഡ് എന്നറിയപ്പെടുന്ന നീരുറവയാണ് യമുനോത്രിയിലെ പ്രധാനയിടങ്ങളിലൊന്ന്. ജാനകി ഛാട്ടിലാണ് ഇത് സ്ഥിതിചെയ്യുന്നത്. തുണിയിൽ പൊതിഞ്ഞ് അരുവിയിലെ ചൂടുവെള്ളത്തിൽ മുക്കിയെടുക്കുന്ന അരിയും ഉരുളക്കിഴങ്ങുമാണ് ക്ഷേത്രത്തിലെ പ്രസാദം. ഇതിനായി പല തീർത്ഥാടകരും അരി തുണിയിൽ പൊതിഞ്ഞ് കൊണ്ടുവരാറുമുണ്ട്. ഇത്തരത്തിൽ വെന്തചോറും കിഴങ്ങും പ്രസാദമായി ലഭിക്കുന്ന അപൂർവയിടം കൂടിയാണ് അതിപ്രസിദ്ധമായ യമുനോത്രി ക്ഷേത്രം. ഗൗരികുണ്ഡ് എന്ന് വിളിക്കുന്ന മറ്റൊരു ചുടുനീരുറവയും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.

വൈശാഖ മാസത്തിലെ അക്ഷയ-തൃതീയ നാളുകൾ യമുനോത്രിയിലെ വിശേഷ ദിവസങ്ങളാണ്. പുരാണത്തിൽ യമുനാദേവിക്ക് അതിവിശിഷ്ടമായ സ്ഥാനമാണുള്ളത്. ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുര, യമുനാ തീരത്താണ് സ്ഥിതിചെയ്യുന്നത്. കൃഷ്ണൻ തന്റെ ബാല്യം ചിലവഴിച്ച അമ്പാടിയും വൃന്ദാവനവും യമുനാതീരത്താണ്. കാളീയമർദ്ദനം നടന്നതും യമുനയിലാണ്. കൃഷ്ണനെ കംസനിൽ നിന്നും രക്ഷിക്കുന്നതിനായി പിതാവ് വസുദേവർ അമ്പാടിയിലെത്തിയതും യമുന കടന്നാണ്. അന്ന് വസുദേവർക്ക് മുമ്പിൽ രണ്ടായി പിളർന്ന് വഴി മാറി തന്നതും യമുനാ നദിയാണെന്നാണ് വിശ്വാസം.

 

Tags: yamunotri
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies