വിദേശത്ത് മാത്രമല്ല, പോഡ് റൂമുകൾ ഇനി ഇന്ത്യയിലും; യാത്രക്കാർക്കായി റെയിൽവേ ഒരുക്കിയ ക്യാപ്‌സ്യൂൾ മുറികളെക്കുറിച്ച് അറിയാം..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദേശത്ത് മാത്രമല്ല, പോഡ് റൂമുകൾ ഇനി ഇന്ത്യയിലും; യാത്രക്കാർക്കായി റെയിൽവേ ഒരുക്കിയ ക്യാപ്‌സ്യൂൾ മുറികളെക്കുറിച്ച് അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2021, 05:43 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തെ വ്യാവസായിക-വാണിജ്യ കേന്ദ്രമെന്നറിയപ്പെടുന്ന മുംബൈ മഹാനഗരം. നിത്യേന ജനലക്ഷങ്ങൾ യാത്രക്കായി ഉപയോഗപ്പെടുത്തുന്ന മഹാനഗരത്തിലെ സെൻട്രൽ റെയിൽവേ സ്റ്റേഷൻ. ഇവിടെ യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ ഒരുക്കിയ പുതിയ സംവിധാനം സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം ചർച്ചയാവുകയാണ്. വികസിത രാജ്യങ്ങളിൽ മാത്രം നമ്മൾ കണ്ട് ശീലിച്ച ലോകോത്തര നിലവാരത്തിലുള്ള പുതിയ സൗകര്യങ്ങൾ യാത്രക്കാരെ നന്നായി ആകർഷിക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ പിഒഡി റിട്ടയറിങ് റൂമുകൾ മുംബൈയിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് റെയിൽവേ മന്ത്രാലയം നടപ്പിലാക്കിയത്. ഹോട്ടൽ മുറിയുടെ ആഡംബരവും സൗകര്യങ്ങളും ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണിത്. അടിസ്ഥാനപരമായി ഒരു ക്യാപ്സ്യൂളിന്റെ ആകൃതിയാണ്  പിഒഡികൾക്ക്. പരമ്പരാഗത ഹോട്ടൽ മുറികളെ അപേക്ഷിച്ച് കുറച്ച് സ്ഥലം മാത്രമേ ആവശ്യമുള്ളൂവെന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാലാണ് പോഡ് റൂമുകൾ ഇത്ര ജനപ്രിയമാകുന്നതും. താരതമ്യേന കുറഞ്ഞ നിരക്കിൽ എല്ലാ ആധുനിക സൗകര്യങ്ങളും യാത്രക്കാർക്ക് ലഭ്യമാകുമെന്നതാണ് ക്യാപ്സൂൾ റൂമുകളുടെ സവിശേഷത.

പിഒഡികൾ ഒരു രൂപയ്‌ക്ക് ബുക്ക് ചെയ്യാം. 12 മണിക്കൂറിന് 999 രൂപയും 24 മണിക്കൂറിന് 1,999 രൂപയുമാണ് വാടക. സ്വകാര്യ പോഡിന് 12 മണിക്കൂറിനെടുക്കുന്ന നിരക്ക് 1,249 രൂപയും 24 മണിക്കൂറിന് 2,499 രൂപയുമാണ്. യാത്രക്കാരുടെ ആവശ്യകതകൾ അനുസരിച്ച് നിരക്ക് വ്യത്യാസപ്പെടാം. അതിഥികൾക്ക് ശുചിമുറികൾ, ഷവർ, പൊതുവായൊരിടം തുടങ്ങിയ സൗകര്യങ്ങൾക്കൊപ്പം സൗജന്യ വൈഫൈയും ഹോട്ടൽ പരിസരത്ത് ആസ്വദിക്കാം. എയർകണ്ടീഷൻ ചെയ്തവയാണ് ഓരോ പിഒഡികളും. ടെലിവിഷൻ, മൊബൈൽ ചാർജിംഗ് പോയിന്റുകൾ, റീഡിംഗ് ലൈറ്റുകൾ എന്നിവയും പോഡ് റൂമുകളിൽ ഉണ്ടായിരിക്കും.

മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നിലയിൽ ഏകദേശം 3,000 ചതുരശ്ര അടി സ്ഥലത്താണ് പിഒഡി ഹോട്ടൽ സ്ഥാപിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി തരംതിരിച്ചിരിക്കുന്ന 48 കാപ്സ്യൂൾ റൂമുകൾ ഇതിലുണ്ട്. ഇവയിൽ 30 പിഒഡികൾ ക്ലാസിക് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഏഴ് എണ്ണം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. സ്വകാര്യ പോഡ് റൂമുകളായി പത്തെണ്ണവും തരംതിരിച്ചിട്ടുണ്ട്. ഒരെണ്ണം ഭിന്നശേഷിയുള്ള യാത്രക്കാർക്ക് വേണ്ടിയാണ്. ക്ലാസിക് പോഡുകളിലും സ്ത്രീകൾ മാത്രമുള്ള പിഒഡികളിലും ഒരാളെയാണ് ഉൾക്കൊള്ളാൻ കഴിയുക. എന്നാൽ സ്വകാര്യ പിഒഡിയിൽ അധിക മുറി ലഭ്യമാണ്. ഭിന്നശേഷിക്കാർക്കായി ഒരിക്കയവയിൽ രണ്ട് അതിഥികളെ ഉൾക്കൊള്ളാനാകും. വീൽചെയർ സുഗമമായി ചലിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.

ഒരു കൂട്ടം വിദ്യാർത്ഥികളെ ടൂറിന് കൊണ്ടുപോകുന്നുവെങ്കിൽ നിങ്ങളുടെ യാത്ര സുഖകരവും എളുപ്പവുമാക്കാൻ മുംബൈയിൽ പോഡ് റൂമുകൾ സജ്ജമാണെന്നാണ് പിഒഡികളെക്കുറിച്ച് റെയിൽവേ മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ചത്. പോഡ് റൂമുകളുടെ സൗകര്യം, പ്രത്യേകിച്ച് ബിസിനസ് യാത്രകൾക്ക് ഗുണകരമാണ്. സ്ഥിര യാത്രക്കാർ, ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്നവർ, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ, സ്റ്റഡി ഗ്രൂപ്പുകൾ തുടങ്ങിയവയ്‌ക്ക് ഈ ആശയം വളരെ അനുയോജ്യമാണ്.

1979ൽ ജപ്പാനിലെ ഒസാക്കയിലാണ് പിഒഡി മുറികൾ അല്ലെങ്കിൽ കാപ്സ്യൂൾ റൂമുകൾ എന്നറിയപ്പെടുന്ന പോഡ് റൂമുകൾ ആദ്യമായി സ്ഥാപിച്ചത്. ചൈന, ബെൽജിയം, ഹോങ്കോങ്, ഐസ്ലാൻഡ്, പോളണ്ട് തുടങ്ങി വിവിധ രാജ്യങ്ങളിൽ ഇത്തരം ഹോട്ടലുകളുണ്ട്. ഇന്ത്യയിൽ ഇത് ആദ്യമായി ആരംഭിച്ചത് മുംബൈയിലെ അർബൻപോഡ് എന്ന കമ്പനിയാണ്. ക്യാപ്സൂളിന് സമാനമായ മുറികളുടെ ഫോട്ടോകൾ സമൂഹമാദ്ധ്യമങ്ങളിൽ വളരെ വേഗമാണ് പ്രചാരം നേടിയത്.

ShareTweetSendShare

More News from this section

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

Latest News

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies