ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്.
തോളോടു തോൾ ചേർന്നു ഇരുവരും നടക്കുന്ന ചിത്രമാണ് ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. “പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധരാണ്, എല്ലാം സമർപ്പിച്ച് ആകാശത്തിനുമപ്പുറത്തേക്ക് ഉയരങ്ങൾ തൊടുന്ന ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു,” യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു .
പോലീസ് മേധാവികളുടെ 56 ാം മത് സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം യുപിയിലെത്തിയിരുന്നു. ഈ സന്ദർഭത്തിൽ എടുത്ത ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. വിവിധ തലക്കെട്ടുകൾ നൽകിയാണ് ചിത്രം സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് . രാജ്യത്തിന്റെ പ്രതീക്ഷ നിങ്ങളിലാണെന്ന് മോദി-യോഗി ആരാധകർ ഒരേ സ്വരത്തിൽ ചിത്രത്തിന് അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.
हम निकल पड़े हैं प्रण करके
अपना तन-मन अर्पण करके
जिद है एक सूर्य उगाना है
अम्बर से ऊँचा जाना है
एक भारत नया बनाना है pic.twitter.com/0uH4JDdPJE— Yogi Adityanath (@myogiadityanath) November 21, 2021
Comments