ഉത്തർപ്രദേശിൽ അഞ്ച് പുതിയ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉടൻ ആരംഭിക്കും; നോയിഡ വിമാനത്താവളത്തിന്റെ തറക്കല്ലിടൽ 25ന്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തർപ്രദേശിൽ അഞ്ച് പുതിയ അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ ഉടൻ ആരംഭിക്കും; നോയിഡ വിമാനത്താവളത്തിന്റെ തറക്കല്ലിടൽ 25ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2021, 10:50 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: രാജ്യത്ത് ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമാകാൻ ഉത്തർപ്രദേശ്. ജെവാറിലെ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടൽ 25ന് നടക്കും. ഉത്തർപ്രദേശിൽ 5 അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ കൂടി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

നിലവിൽ, ഉത്തർപ്രദേശിൽ എട്ട് പ്രവർത്തന വിമാനത്താവളങ്ങളുണ്ട്. മറ്റ് 13 വിമാനത്താവളങ്ങളും ഏഴ് എയർസ്ട്രിപ്പുകളും നിർമാണത്തിലാണ്. 2012വരെ ഉത്തർപ്രദേശിൽ രണ്ട് അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ലക്‌നൗ
, വാരണാസി. മൂന്നാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളം കുശിനഗറിൽ ഒക്ടോബർ 20ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. അതേസമയം അയോധ്യയിലെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നേറുകയാണ്. ഇവിടെ നിന്ന് അടുത്ത വർഷം ആദ്യം വിമാന സർവീസുകൾ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ദേശീയ തലസ്ഥാന മേഖലയിലെ (എൻസിആർ) നോയിഡയ്‌ക്ക് സമീപമുള്ള ജെവാറിൽ അഞ്ചാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം ഉടൻ തുടങ്ങും.

നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം ന്യൂഡൽഹിയിലെ നിലവിലെ ഐജിഐ വിമാനത്താവളത്തിൽ നിന്ന് 72 കി.മീ അകലെയാണ് പണിയുന്നത്. എൻസിആർ മേഖലയിൽ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ്‌നഗറിലെ ജെവാറിന് സമീപമാണ് നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം (എൻഐഎ) നിർമിക്കുന്നത്. ഇവിടേക്ക് നോയിഡയിലേക്കും ദാദ്രിയിൽ മൾട്ടിമോഡൽ ലോജിസ്റ്റിക്‌സ് ഹബ്ബിലേക്കും 40 കിലോമീറ്റർ ദൂരമുണ്ട്.

നിലവിലെ യമുന എക്സ്പ്രസ്വേ (ഗ്രേറ്റർ നോയിഡ മുതൽ ആഗ്ര വരെ), ഈസ്റ്റേൺ പെരിഫെറൽ എക്സ്പ്രസ് വേ, ബല്ലഭ്ഗഢിലെ ഡൽഹി-മുംബൈ എക്സ്പ്രസ് വേ, ഖുർജ-ജേവാർ എൻഎച്ച് 91 എന്നിവയ്‌ക്ക് സമീപമായതിനാൽ വിമാനത്താവളത്തിന് മികച്ച മൾട്ടി മോഡൽ കണക്റ്റിവിറ്റി ഉണ്ടായിരിക്കും. ഇത് ഡെഡിക്കേറ്റഡ് ചരക്ക് ഇടനാഴി, നോയിഡ-എൻഐഎ മെട്രോ എക്സ്റ്റൻഷൻ, എയർപോർട്ട് ടെർമിനലിൽ പ്രൊജക്റ്റ് ചെയ്ത ഹൈ-സ്പീഡ് റെയിൽ (ഡൽഹി-വാരണാസി) എന്നിവയുമായി ബന്ധിപ്പിക്കും. വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടത്തിൽ പ്രതിവർഷം 12 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുമെന്നും 36 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

 

Tags: noida international airportjewar international airport
Share
Tweet
SendShare

More News from this section

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

Latest News

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies