ഇന്ത്യക്ക് അഭിമാനമായി ഇൻഡോർ നഗരം; അഞ്ചാം തവണയും ശുചിത്വ പുരസ്കാരത്തിനൊപ്പം ജലസമൃദ്ധനഗരമെന്ന ബഹുമതിയും
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ഇന്ത്യക്ക് അഭിമാനമായി ഇൻഡോർ നഗരം; അഞ്ചാം തവണയും ശുചിത്വ പുരസ്കാരത്തിനൊപ്പം ജലസമൃദ്ധനഗരമെന്ന ബഹുമതിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2021, 05:41 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യക്ക് അഭിമാനമായി വീണ്ടും വാർത്തകളിൽ നിറയുകയാണ് ഇൻഡോർ നഗരം. മദ്ധ്യപ്രദേശിലെ പ്രമുഖ നഗരം ശുചിത്വനഗരമെന്ന ഖ്യാതി അഞ്ചാം തവണയും നേടിയെടുത്തിരിക്കുകയാണ്. ഇതിനൊപ്പം ആദ്യ ജലസമൃദ്ധനഗരമെന്ന ഖ്യാതികൂടി ഇത്തവണ നേടിയതോടെ ആഗോള തലത്തിൽ ഏത് നഗരങ്ങൾക്കൊപ്പമാണ് മദ്ധ്യപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനം.

ഇൻഡോർ രാജ്യത്തെ തന്നെ ആദ്യ ശുചിത്വനഗരമെന്ന പേര് അഞ്ചുവർഷം മുമ്പാണ് സ്വന്തമാക്കിയത്. അതിനു ശേഷം ഇതുവരെ ആ ഗുണനിലവാരം സംരക്ഷിക്കുന്നതിൽ നിന്നും ഒരടിപോലും മഹാനഗര ഭരണകൂടം പിന്നോട്ട് പോയിട്ടില്ല. 2016ൽ ഇന്ത്യയിൽ ശുചിത്വ സർവ്വേയിൽ 25-ാം സ്ഥാനത്തായിരുന്ന നഗരമാണ് ഒറ്റവർഷം കൊണ്ട് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. 2017 മുതലുള്ള ആ കുതിപ്പ് ഇന്നും തുടരുകയാണ്. ഒപ്പം ശുദ്ധജലസമൃദ്ധമായ നഗരമെന്ന പൊൻതൂവൽ കൂടി ചാർത്തിയിരിക്കുന്നു.

സ്വച്ഛഭാരത സർവ്വേയിലൂടെ ഇത്തവണ ജലസമൃദ്ധനഗരമെന്ന ബഹുമതി നേടുമ്പോൾ പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യസമൂഹത്തിന് പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകുകയാണ് ഇൻഡോർ. 552 കിലോമീറ്റർ ചുറ്റളവിൽ കിടക്കുന്ന മഹാനഗരത്തിലെ ജനസംഖ്യ 2011ൽ 20 ലക്ഷം കടന്നിരുന്നു. മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ നഗരവും ഏറ്റവും ജനസംഖ്യകൂടിയ നഗരവും ഇൻഡോർ തന്നെ. ഈ മഹാനഗരം വൃത്തിയുടെ കാര്യത്തിലും ശുദ്ധജല ലഭ്യതയുടെ കാര്യത്തിലും രാജ്യത്തെ ഒന്നാമത്തെ നഗരമായിമാറിയതിന് കാരണം ജനങ്ങളുടെ പൂർണ്ണ സഹകരണമാണ്. ഇൻഡോറിലെ ജനങ്ങളെ ഓർത്ത് അഭിമാനിക്കുകയാണ് ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ. ചരിത്രപ്രസിദ്ധമായ മാൾവാ സാമ്രാജ്യം നിലിനിന്നിരുന്ന പ്രദേശമാണ് ഇന്നത്തെ ഇൻഡോർ.

1950 മുതൽ 56 വരെ മദ്ധ്യഭാരത് സംസ്ഥാനത്തിന്റെ തലസ്ഥാനമായി പ്രവർത്തിച്ച പുരാതന നഗരം ജലനിരപ്പിൽ നിന്നും 1814 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിൽ നിന്നും 194 കിലോമീറ്റർ ദൂരത്തിലാണ് ഇൻഡോർ സ്ഥിതിചെയ്യുന്നത്. നദികളെ പൂർണ്ണമായും മാലിന്യമുക്തമാക്കുന്ന കർശനമായ നടപടികളാണ് ആദ്യം ഫലം കണ്ടത്. സ്വച്ഛ് സർവേക്ഷൺ പദ്ധതിയുടെ വാട്ടർ പ്ലസ് പ്രോട്ടോക്കോൾ മാർഗ്ഗനിർദ്ദേശപ്രകാരം നടപടികൾ അതിവേഗം നീങ്ങി.

നദീതടങ്ങളിലേക്ക് ഒഴുകിയിരുന്ന നഗരത്തിലെ 1,746 പൊതു ഓടകളും 5,624 സ്വകാര്യ ഓടകളും ഇൻഡോർ മുനിസിപ്പൽ കോർപ്പറെഷൻ അടച്ചു. അതിലൂടെ ഒഴുകിയ എല്ലാ മാലിന്യങ്ങളും പ്രത്യേക മാലിന്യ സംസ്‌ക്കരണ സംവിധാനത്തിലൂടെ വിഷരഹിതമാക്കുന്നതിലും മാലിന്യരഹിത ജലമാക്കി മാറ്റുന്നതിലും വിജയിച്ചതിലൂടെ ശുദ്ധമായത് സരസ്വതി, ഖാൻ എന്നീ നദികളാണ്. വാട്ടർ പ്ലസ് പ്രോട്ടോക്കോൾ മാർഗ്ഗനിർദ്ദേശപ്രകാരം, 147 പ്രത്യേക ശൗചാലയങ്ങൾ നഗരത്തിൽ നിർമ്മിച്ചുകൊണ്ട് പൊതു ശുചിത്വത്തിലും ഇൻഡോർ മാതൃകയായി.

7 മലിനജല സംസ്‌കരണ പ്ലാന്റുകൾ നിർമ്മിച്ചതിലൂടെ 110 ദശലക്ഷം ലിറ്റർ വെള്ളം ഓരോ ദിവസവും ശുചീകരിച്ച് ഉപയോഗിക്കുകയാണ് ഈ മഹാനഗരം. അനുബന്ധമായി കുളം, കിണർ എന്നീ ജലാശയങ്ങളും ശുചിയാക്കിയതിലൂടെ ഇൻഡോറെന്ന പുരാതന മാൾവാ മേഖല ജലസമൃദ്ധമായിരിക്കുന്നു. ഇന്ത്യയുടെ പ്രകൃതി സംരക്ഷണത്തിന്റെ ഉദാത്തമാതൃകയായി മാറിയിരിക്കുന്നു ഇന്ന് മദ്ധ്യപ്രദേശിലെ ഇൻഡോർ. പ്രകൃതിയെ നെഞ്ചോട് ചേർക്കുന്നതിൽ ഇൻഡോറിലെ ജനങ്ങൾ നമ്മളോരോരുത്തർക്കും വഴികാട്ടിയായിരിക്കുന്നു.

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies