സ്നേക്ക് ഐലൻഡ് എന്ന ദ്വീപിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? നാഗങ്ങൾ മാത്രം വസിക്കുന്ന ബ്രസീലിലെ ഒരു ദ്വീപ്. മനുഷ്യർ ഈ ദ്വീപിൽ എത്തിപ്പെട്ടാൽ ജീവൻ വെടിഞ്ഞ അവസ്ഥയിൽ മാത്രമേ പുറത്ത് കടക്കാൻ കഴിയൂ. കാണാൻ അതിമനോഹരമായ ഒരു ദ്വീപാണെങ്കിലും മനുഷ്യർക്ക് പേടി സ്വപ്നം തന്നെയാണ് ഇവിടം. അറിയാം വിഷസർപ്പങ്ങൾ വിരാജിക്കുന്ന സ്നേക്ക് ഐലന്റിനെകുറിച്ച്.
ബ്രസീലിലെ സാവോപോളോയിൽ നിന്ന് കുറച്ചു അകലെയായി സ്ഥിതിചെയുന്നതാണ് സ്നേക് ഐലൻഡ് എന്ന ഈ ദ്വീപ്. ഏകദേശം നൂറു വർഷങ്ങൾക്കു മുൻപ് ഇവിടെ ആളുകൾ വസിച്ചിരുന്നതായി പറയപ്പെടുന്നു. അതിനു ശേഷം ഒരാളും ഈ ദ്വീപിനുള്ളിലേയ്ക്ക് പ്രവേശിച്ചിട്ടില്ല. ഉഗ്ര വിഷമുള്ള നാലായിരത്തിൽ അധികം ഇനത്തിൽ പെട്ട പാമ്പുകൾ ഈ കൊച്ചു ദ്വീപിൽ വസിക്കുന്നുണ്ടെന്നാണ് കണക്ക്.
അതിവിശാലമായ കടലിനു നടുക്കായിട്ടാണ് ഈ ദ്വീപിന്റെ സ്ഥാനം. ഉഗ്ര വിഷമുള്ള ആയിരകണക്കിന് പാമ്പുകളുടെ ആവാസസ്ഥലം എന്ന് തന്നെയാണ് ഈ ദ്വീപിനെ കുറിച്ച് ആളുകളുടെ കാഴ്ചപ്പാട്. ലോക സഞ്ചാര ഭൂപടത്തിൽ ഈ ദ്വീപിനെ അടയാള പെടുത്തിയിരിക്കുന്നത് പോലും സ്നേക് ഐലൻഡ് എന്ന് തന്നെയാണ്. അത് കൊണ്ടുതന്നെ ബ്രസീലിയൻ ഗവണ്മെന്റ് ഈ ദ്വീപിലേയ്ക്കുള്ള യാത്രകൾക്ക് വിലക്ക് ഏർപെടുത്തിയിരിക്കുകയാണ്. പാമ്പ് ഗവേഷകർക്കും നേവി ഉദ്യോഗസ്ഥർക്കും മാത്രമേ ഈ ദ്വീപിൽ പോകുവാനുള്ള അനുമതിയുള്ളൂ. നൂറിൽ കൂടുതൽ ഏക്കർ സ്ഥലമാണ് ദ്വീപിന്റെ വിസ്തൃതി.
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ സാഹസിക യാത്രകൾ ചെയ്യുവാൻ ഇഷ്ടപെടുന്നവർക് ഇതൊരു നല്ല സ്ഥലം തന്നെയാണ്. പാറ കൂട്ടങ്ങളും വനങ്ങളും അടങ്ങിയതാണ് ഈ ദ്വീപ്. ലോകത്തിലെ ഏറ്റവും കൂടുതൽ വിഷമുള്ള പാമ്പുകളിലൊന്നായ ബോത്രോപ്സ് എന്ന ഇനത്തിൽ പെട്ട പാമ്പാണ് ഈ ദ്വീപിലെ രാജാവ്. ഇത് മാത്രമല്ല ഏറ്റവും കൂടുതൽ വിഷമുള്ള സ്വർണ്ണ തലയൻ അണലിയും ഈ ദ്വീപിലെ പ്രധാന പാമ്പുകളിൽ ഒന്ന് തന്നെയാണ്.
ഈ പാമ്പുകൾ കടിച്ചാൽ നിമിഷങ്ങൾക്കകം ജീവൻ നഷ്ടമാകും എന്നതിൽ ഒരു സംശയവും വേണ്ട. ഇത്രയും ഉഗ്ര വിഷമുള്ള ഇനങ്ങളിൽ പെട്ട പാമ്പുകൾ ലോകത്തെവിടെയും കാണില്ല എന്നതും ഇവിടുത്തെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഈ ദ്വീപ് ഏവരുടെയും പേടിസ്വപ്നം തന്നെയാണ്.
പാമ്പുകൾ മാത്രം അധിവസിക്കുന്ന ഈ ഒരു ദ്വീപിലേയ്ക്ക് ബ്രസീലിയൻ സർക്കാർ അറിയാതെ അനേകം ആളുകൾ എത്തുന്നതായും വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഈ ദ്വീപിനുള്ളിലെ സ്വർണ്ണ തലയുള്ള പാമ്പുകൾക്ക് കരിഞ്ചന്തയിൽ ലക്ഷ കണക്കിന് വിലയുണ്ടത്രേ. ഈ വിവരം അറിയാവുന്നവർ തന്നെയാണ് പാമ്പിനെ പിടികൂടാനായി ഇവിടേക്ക് എത്തുന്നതും.
ദ്വീപിനെ പറ്റി ഒരുപാട് കഥകൾ ബ്രസീൽ സർക്കാരിന് തന്നെ പറയാനുണ്ട്. 1909 ലാണ് ലൈറ്റ് ഹൗസ് സ്ഥാപിക്കാനായി കുറച്ചു ഉദ്യോഗസ്ഥർ ഈ ദ്വീപിലേയ്ക്ക് എത്തിയത്. എന്നാൽ അവരാരും ജീവനോടെ മടങ്ങി എത്തിയിട്ടില്ല എന്ന് പറയപ്പെടുന്നു. ഒരു കുടുംബത്തെ മുഴുവൻ ആളുകളും പാമ്പിന്റെ ആക്രമണത്തിൽ മരണപെട്ടതായും സർക്കാർ തന്നെ പറയുന്നു. ഈ സംഭവത്തിന് ശേഷം ഒരാളെ പോലും ഈ ദ്വീപിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചിട്ടില്ല.
Comments