'ഞാനെങ്ങോട്ടും കടന്നിട്ടില്ല, ചണ്ഡീഗഡിലുണ്ട്': അന്വേഷണവുമായി ഉടൻ സഹകരിക്കുമെന്ന് പരംബീർ സിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഞാനെങ്ങോട്ടും കടന്നിട്ടില്ല, ചണ്ഡീഗഡിലുണ്ട്’: അന്വേഷണവുമായി ഉടൻ സഹകരിക്കുമെന്ന് പരംബീർ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2021, 07:29 pm IST
FacebookTwitterWhatsAppTelegram

മുംബൈ: അന്വേഷണവുമായി ഉടൻ സഹകരിക്കുമെന്ന് മഹാരാഷ്‌ട്ര മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ്. താൻ ഒളിവിൽ പോയിട്ടില്ലെന്നും ചണ്ഡീഗഡിലുണ്ടെന്നും പരംബീർ സിംഗ് പറഞ്ഞു. റഷ്യയിലേക്ക് കടന്നെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് പരംബീർ സിംഗിന്റെ പ്രതികരണം. മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരായ കോഴ ആരോപണ വെളിപ്പെടുത്തലിന് പിന്നാലെയാണ് പരംബീർ സിംഗ് ഒളിവിൽപ്പോയത്.

ദേശ്മുഖിനെതിരായ 100 കോടിയുടെ കോഴ ആരോപണം പുറത്തുകൊണ്ടു വരുന്നത് പരംബീർ സിംഗ് ആണ്. അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്‌കുക്കൾ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ, പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയോട് ബാറുകളിൽ നിന്ന് 100 കോടി രൂപ പിരിച്ച് നൽകാൻ ദേശ്മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. ഇതേ തുടർന്ന് ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചതോടെയാണ് ദേശ്മുഖ് രാജിവെച്ചത്.

മേയ് 5 മുതൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അവധിയിൽ പ്രവേശിച്ച പരംബീർ പിന്നീട് അവധി നീട്ടുകയായിരുന്നു. ഓഗസ്റ്റ് രണ്ടാംവാരമാണ് അവധി നീട്ടാനായി അവസാനമായി സർക്കാരിനെ സമീപിച്ചത്. പിന്നീട് അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങളൊന്നുമില്ലെന്ന് പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. അംബാനിയുടെ വീട്ടിന് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിൽ വീഴ്‌ച്ച വരുത്തിയെന്ന് ആരോപിച്ച് പരംബീർ സിംഗിനെ സർക്കാർ ഹോം ഗാർഡിലേക്ക് മാറ്റിയിരുന്നു.

ആഭ്യന്തരമന്ത്രിയായിരുന്ന ദേശ്മുഖിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരംബീർ സിംഗിനെ സ്ഥലം മാറ്റിയത്. പിന്നാലെയാണ് ദേശ്മുഖിനെതിരെ ഗുരുതര ആരോപണവുമായി പരംബീർ എത്തിയത്. അതേസമയം ഭീഷണിപ്പെടുത്തി പണം തട്ടിയതുമായി ബന്ധപ്പെട്ട് അഞ്ച് പരാതികളാണ് പരംബീറിനെതിരെ നിലവിലുള്ളത്. പരംബീർ സിംഗിനെ കണ്ടെത്താനായുള്ള ശ്രമത്തിലാണ് മുംബൈ പോലീസ്. ഇതിനായി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ ദിവസം പരംബീർ സിംഗിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞിരുന്നു. കേസിൽ സഹകരിക്കണമെന്നും പരംബീർ സിംഗിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാലെയാണ് താൻ എവിടെയാണെന്ന് അറിയിച്ച് പരംബീർ സിംഗ് തന്നെ എത്തിയത്. പരംബീർ സിങ് ഇന്ത്യയിലുണ്ടെന്നും, ജീവന് ഭീഷണി നേരിടുന്നുവെന്നുമാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പുനീത് ബാലിയും അറിയിച്ചിരുന്നു.

Tags: mumbai policeParambir singh
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies