ജക്കാർത്ത: ഇന്തോനേഷ്യൻ ബാഡ്മിന്റൺ ഓപ്പണിൽ ഇന്ത്യൻ വനിതാ താരം ഒളിമ്പ്യൻ പി.വി.സിന്ധു ക്വാർട്ടറിൽ. പ്രീക്വാർട്ടർ മത്സരത്തിൽ ജർമ്മനിയുടെ യോന്നേ ലീയെ 21-12, 21-18 എന്ന സ്കോറിനാണ് സിന്ധു തോൽപ്പിച്ചത്.
ആദ്യ ഗെയിം 21-12ന് അനായാസം നേടിയ സിന്ധുവിനെതിരെ 20-18 എന്ന നിലയിൽ മുന്നേറിയ ശേഷമാണ് ജർമ്മൻ താരം കീഴടങ്ങിയത്. ജപ്പാന്റെ അയാ ഒഹോരിയെ 17-21, 21-17, 21-17ന് ശക്തമായ പോരാട്ടത്തിനൊടുവിൽ കീഴടക്കിയാണ് സിന്ധു പ്രീക്വാർട്ടറിലെത്തിയത്.
Comments