മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി മാർ ആന്റണി കരിയിൽ: കുർബാന ഏകീകരണം സംബന്ധിച്ച തർക്കം അറിയിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാർപാപ്പയുമായി കൂടിക്കാഴ്‌ച്ച നടത്തി മാർ ആന്റണി കരിയിൽ: കുർബാന ഏകീകരണം സംബന്ധിച്ച തർക്കം അറിയിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2021, 09:12 am IST
FacebookTwitterWhatsAppTelegram

കൊച്ചി: മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്ത വികാരി മാർ ആന്റണി കരിയിൽ. കൂടിക്കാഴ്‌ച്ചയിൽ കുർബാനക്രമ ഏകീകരണം സംബന്ധിച്ച സീറോ മലബാർ സഭയിലെ തർക്കം മാർപാപ്പയെ ധരിപ്പിച്ചതായാണ് സൂചന. അതിരൂപതയുടെ അപ്പീൽ വത്തിക്കാന്റെ പരിഗണനയിലിരിക്കെയാണ് മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ച.

ജനാഭിമുഖ കുർബ്ബാന നിലനിർത്തണമെന്ന അതിരൂപതയുടെ ആവശ്യവും മാർപാപ്പയെ അറിയിച്ചു. ഈ സാഹചര്യത്തിൽ മാർപാപ്പയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിൽ അതിരൂപതാ നേതൃത്വം. തൃക്കാക്കര മൈനർ സെമിനാരി റെക്ടർ മോൺ ആന്റണി നരികുളവും മാർ ആന്റണി കരിയിലിനൊപ്പം ഉണ്ടായിരുന്നു.

ഈ ഞായറാഴ്ചയാണ് സഭയിൽ ഏകീകൃത കുർബ്ബാനക്രമം നടപ്പാക്കേണ്ടത്. കാൽ നൂറ്റാണ്ട് മുൻപ് സിനഡ് ചർച്ച ചെയ്ത് വത്തിക്കാന് സമർപ്പിച്ച ശുപാർശയായിരുന്നു സിറോ മലബാർ സഭയിലെ ആരാധനാക്രമം ഏകീകരിക്കൽ. എന്നാൽ പലവിധത്തിലുള്ള എതിർപ്പുകൾ കാരണം തീരുമാനം വൈകുകയായിരുന്നു.

ജൂലൈയിലാണ് സിറോ മലബാർ സഭയിൽ ആരാധനാക്രമം ഏകീകരിക്കാൻ തീരുമാനമായത്. ഒക്ടോബറിൽ ആരാധനാക്രമം ഏകീകരിച്ച് ഉത്തരവ് ഇറങ്ങുകയും ചെയ്തു. ഈ മാസം 28ന് ഈ ഉത്തരവ് നടപ്പിലാക്കണമെന്ന് മാർപാപ്പ മെത്രാന്മാർക്ക് നിർദ്ദേശം നൽകിയത്. ഈസ്റ്റർ ദിനത്തിന് മുൻപ് എല്ലാ രൂപതകളിലും പുതിയ കുർബാന രീതി ഉണ്ടാക്കണമെന്നായിരുന്നു സിനഡ് നിർദ്ദേശം. സഭയുടെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

കുർബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താര അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. പാലാ, ഇടുക്കി ഉൾപ്പെടെയുള്ള ചില രൂപതകൾ ഈ ആരാധനാ രീതി നേരത്തെ തന്നെ പ്രാബല്യത്തിൽ വരുത്തിയിരുന്നു. എന്നാൽ സിനഡ് തീരുമാനം പിൻവലിച്ച് നിലവിലെ ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

Tags: francis marpappa
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies