നമ്മുടെ നീലഗ്രഹത്തിലേക്ക് മഞ്ഞ ലോഹമെത്തിയത് എങ്ങനെ ഉത്തരം കണ്ടെത്തി ഗവേഷകർ;വീഡിയോ കാണാം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നമ്മുടെ നീലഗ്രഹത്തിലേക്ക് മഞ്ഞ ലോഹമെത്തിയത് എങ്ങനെ ഉത്തരം കണ്ടെത്തി ഗവേഷകർ;വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2021, 06:10 pm IST
FacebookTwitterWhatsAppTelegram

നയതന്ത്രബാഗ്,വസ്ത്രങ്ങൾ, ഗുളികകൾ മെഷീനുകളുടെ ഭാഗങ്ങൾ… ഇത് കേരളത്തിലേക്ക് അനധികൃത സ്വർണമെത്തുന്ന വഴികളിൽ ചിലത്….എന്നാൽ നമ്മുടെ നീല ഗ്രഹത്തിലേക്ക് മഞ്ഞ ലോഹം എത്തുന്നത് എവിടെ നിന്നാണ്..ഇതുപോലെ ആരും ഒളിപ്പിച്ച് കടത്തുന്നതല്ല എന്ന് ഉറപ്പാണ്.എങ്ങനെയാണ് ഭൂമിയിൽ ചിലയിടങ്ങൾ മാത്രം കേന്ദ്രീകരിച്ചു സ്വർണമുണ്ടാകുന്നത് . ഇതിന്റെ ഉത്തരത്തിനായുള്ള ഗവേഷണത്തിലാണ് ഓരോ രാജ്യങ്ങളും….

പ്രകൃതി തന്നെ ഒരുക്കിയ ഏതോ ഒരു വിസ്മയം തന്നെയാവണം മഞ്ഞ ലോഹത്തിന്റെ ഉറവിടം എന്നാണ് നിഗമനം. വർഷങ്ങളായി ഇതിനുള്ള കൃത്യമായ ഉത്തരം അന്വേഷിച്ച് നടക്കുകയാണ് ശാസ്ത്രജ്ഞർ. ഏറ്റവുമൊടുവിൽ ഭൂമിയിലെ സ്വർണത്തിന്റെ ഉറവിടം കണ്ടെത്തിപോയ ഗവേഷകർക്ക് നിർണായകമായ ഉത്തരം ലഭിച്ചിരിക്കുന്നു.നിർണായകമായ കണ്ടെത്തലിന്റെ റിപ്പോർട്ട് നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പുതിയ കണ്ടെത്തൽ പ്രകാരം 450 കോടി വർഷങ്ങൾക്കു മുൻപ് ഭൂമി രൂപപ്പെടുമ്പോൾ തന്നെ ഇവിടെ സ്വർണമുണ്ടായിരുന്നുവെന്നാണു കണക്കുകൂട്ടൽ…. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയായ ഭൂവൽക്കം അഥവാ ക്രസ്റ്റിലാണ് സ്വർണം കാണപ്പെടുന്നത്. പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്ന ബാഹ്യപാളിയാണിത്. ഭൂവൽക്കത്തിനു താഴെ ഏകദേശം 2900 കിലോമീറ്റർ കനമുള്ള പാളിയാണ് മാന്റിൽ. മാന്റിലിലുണ്ടായ മാറ്റങ്ങളാണ് ഭൂവൽക്കത്തിലേക്കു സ്വർണമെത്താൻ കാരണമാകുന്നതെന്നാണ് ഗവേഷകർ പറയുന്നത്.

400 കോടി വർഷങ്ങൾക്കു മുൻപ് ഛിന്നഗ്രഹങ്ങൾ തുടരെ ഭൂമിയിലേക്കു പതിച്ച ‘ലേറ്റ് ഹെവി ബംബാഡ്‌മെന്റ്’ എന്ന പ്രതിഭാസം സംഭവിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഭൂമിയുടെ അടിത്തട്ടിൽ നിന്ന് സ്വർണം ഉൾപ്പെടെ മാന്റിലിലേക്കും ഭൂവൽക്കത്തിലേക്കും എത്തുന്നത്. അങ്ങനെ എത്തപ്പെട്ട സ്വർണമാണ് ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കുഴിച്ചെടുക്കുന്നവയിലേറെയും. എടുത്താൽ തീരാത്തത്ര സ്വർണമുണ്ടെന്നു കരുതുംവിധം ഇന്നും ഖനനം നടക്കുന്ന അർജന്റീനിയൻ പാറ്റഗോണിയയാണ് ഇതിന് ഉദാഹരണം.

ആഫ്രിക്കയിലും തെക്കേ അമേരിക്കയിലുമാണ് ഇന്നു ലോകത്തെ ഏറ്റവും പ്രധാന സ്വർണ ഖനന മേഖലകളുള്ളത്. ഇവ രണ്ടും കൂടിച്ചേർന്ന് വർഷങ്ങൾക്കു മുൻപ് സൂപ്പർ കോണ്ടിനന്റ് ‘ഗോണ്ട്വാന’യുടെ ഭാഗമായിരുന്നു. എന്നാൽ ഇവയ്‌ക്കിടയിലൂടെ മാന്റിലിലുണ്ടായ കൂറ്റൻ വിള്ളൽ വഴി ഉരുകിയൊലിച്ചെത്തി ഭൂവൽക്കത്തിൽ പരന്ന ലാവയായിരിക്കാം സ്വർണത്തെയും എത്തിച്ചതെന്നും ഗവേഷണത്തിനു നേതൃത്വം നൽകിയ ഗ്രനാഡ സർവകലാശാലയിലെ ഗോൺസാലസ് ജിമെനസ് പറയുന്നു. എന്നാൽ ഭൂമിയിൽ എല്ലായിടത്തും മാന്റിലിൽ ഇത്തരം വിള്ളലുകളുണ്ടാകില്ല. വിള്ളലുകളുണ്ടായ ഇടങ്ങളാകട്ടെ സ്വർണഖനനത്തിനു പേരുകേട്ട സ്ഥലങ്ങളാവുകയും ചെയ്തു.

ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies