ഇന്ന് വൈക്കത്തഷ്ടമി; ശിവപഞ്ചാക്ഷരത്തിൽ ആറാടി ക്ഷേത്രാങ്കണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ന് വൈക്കത്തഷ്ടമി; ശിവപഞ്ചാക്ഷരത്തിൽ ആറാടി ക്ഷേത്രാങ്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2021, 10:47 am IST
FacebookTwitterWhatsAppTelegram

കോട്ടയം: ഖരനാൽ പ്രതിഷ്ഠിതമായ വിശ്വ പ്രസിദ്ധമായ വൈക്കം മഹാദേവക്ഷേത്രത്തിൽ ഇന്ന് അഷ്ടമി ദർശനം. ഉത്സവത്തിന്റെ പത്താം ദിവസമായ വൃശ്ചികത്തിലെ അഷ്ടമി ആണ് വൈക്കത്തഷ്ടമി ആയി ആഘോഷിക്കുന്നത്. മുനിവര്യനായ വ്യാഘ്രപാദ മഹർഷിക്ക് ഭഗവാൻ ശ്രീ പരമേശ്വരൻ പാർവ്വതി സമേതനായി ദർശനം നൽകി അനുഗ്രഹിച്ച പുണ്യ മുഹൂർത്തമാണ് അഷ്ടമി ദർശനം. വെളുപ്പിന് 3 മണിക്ക് തുടങ്ങുന്ന അഷ്ടമി ദർശനത്തിന് തലേദിവസം മുതൽ പതിനായിരങ്ങൾ ആണ് എത്തിച്ചേരുന്നത്. എന്നാൽ ഈ വർഷം കൊറോണ വ്യാപനം കണക്കിലെടുത്ത് പരിമിതമായ ഭക്തർക്ക് മാത്രമേ ക്ഷേത്രത്തിലേയ്‌ക്ക് പ്രവേശനമുള്ളൂ. അഷ്ടമി ഉത്സവ ദിനത്തിൽ കർശന നിയന്ത്രണം ആണ് ദേവസ്വം ഭാരവാഹികൾ ഏർപ്പെടുത്തിയിരിക്കുന്നത്.

അഷ്ടമി ദിനം 351 പറയുടെ പ്രാതൽ സദ്യ ആണ് ക്ഷേത്രത്തിൽ തയ്യാറാക്കുന്നത്. പക്ഷെ ഭഗവാന് അന്ന് നേദ്യമില്ല. അഷ്ടമി ദർശനം കഴിഞ്ഞാൽ ഭഗവാൻ കിഴക്കേ നടപന്തലിലേക്കിറങ്ങി നിൽക്കും. താരകാസുര നിഗ്രഹത്തിന് ശേഷം പ്രിയ പുത്രൻ കാർത്തികേയൻ (ഉദയനാപുരത്തപ്പൻ) ആപത്തൊന്നും കൂടാതെ തിരികെ വരുന്നതും നോക്കി താളമേളങ്ങൾ ഒന്നുമില്ലാതെ നിരാഹാരനായിട്ടാണ് ആ നിൽപ്പ്. അസുരനെ നിഗ്രഹിച്ച് വിജയശ്രീലാളിതനായി സർവ്വ വിധ ആഡംബരത്തോടെ പിതാവിനെ കാണാനുള്ള ഉദയനാപുരത്തപ്പന്റെ വരവാണ് അഷ്ടമി ദിവസത്തിലെ മറ്റൊരു ആകർഷണം. 12 ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന ഭക്തിനിർഭരമായ ഉത്സവാണ് വൈക്കഷ്ടമി. വൃശ്ചിക മാസത്തിലെ കൃഷ്ണപക്ഷത്തിലാണ് വൈക്കത്തഷ്ടമി ഉത്സവം ആരംഭിക്കുന്നത്. ഉത്സവത്തിന്റെ സമാപന ദിനമാണ് അഷ്ടമി.

അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തിൽവച്ചാണ് നടത്തുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കൂടിയെഴുന്നള്ളത്ത്, അഷ്ടമി എഴുന്നള്ളത്ത്, പഞ്ചവാദ്യം എന്നിവ ഏറെ പ്രസിദ്ധമാണ്. മറ്റൊരു ക്ഷേത്രത്തിലും കേട്ടുകേൾവി ഇല്ലാത്ത ഒരു ചടങ്ങാണ് വൈക്കത്ത് നടക്കുന്ന കൂടി പൂജ. മറ്റൊരു ക്ഷേത്രത്തിലെ ചൈതന്യം ഒരു ക്ഷേത്രത്തിന്റെയും പ്രധാന ശ്രീകോവിലിൽ സാധാരണ പ്രവേശിപ്പിക്കാറില്ല. എന്നാൽ അഷ്ടമി ദിനം വൈക്കം ക്ഷേത്രത്തിലെ ശ്രീകോവിലിൽ ഉദയനാപുരത്തപ്പന്റെ ശീവേലി തിടമ്പ് കയറ്റി കൂടി പൂജയും നേദ്യവും നടക്കുന്നു. പിതാവിന്റെ മടിയിൽ പുത്രനെ ഇരുത്തിയാണ് പൂജകൾ. കൂടി പൂജ ദർശനം സകല സൗഭാഗ്യവും തരുന്നതാണെന്നാണ് പറയപ്പെടുന്നത്.

ഉത്സവത്തിന്റെ 12ാം ദിനം വൈക്കത്തപ്പന്റെ ആറാട്ട് നടക്കുന്നത് ഉദയനാപുരം ക്ഷേത്ര കുളത്തിലാണ്. അന്നും ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപൂജ ഉണ്ട്. പിതാവിന്റെ പുറകിൽ ദാസനായിട്ടാണ് പുത്രന്റെ നിൽപ്പ്. കുടി പൂജക്ക് ശേഷം വിട പറയൽ ആണ്. അതീവ ഹൃദയഭേദകമാണ് ഈ ചടങ്ങ്. ഒറ്റ നാദസ്വരത്തിൽ ദു:ഖഘണ്ഡാര രാഗം ആലപിക്കുമ്പോൾ കണ്ടുനിൽക്കുന്ന ഭക്തരും എഴുന്നള്ളിച്ച ആനകൾ വരെ കണ്ണീർ വാർക്കും. ഉദയനാപുരത്തപ്പന്റെ തിടമ്പെടുക്കുന്ന ആന മുൻപോട്ട് നടന്ന് തിരികെ പിതാവിനടുക്കലേക്ക് വരും. ഒടുവിൽ മനസില്ലാ മനസോടെ ഇടക്കിടക്ക് തിരിഞ്ഞു നോക്കിയുള്ള ആ യാത്ര പറച്ചിലിന് സാക്ഷിയാവുന്ന ആലിന്റെ ഇലകൾ പോലും കണ്ണീർ വാർക്കുന്നുവെന്നാണ് വിശ്വാസം.

Tags: VAIKOM MAHADEVA KSHETHRAM
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies