കഞ്ചാവിനും ബ്രാൻഡ് അംബാസിഡറോ.. മൈക്ക് ടൈസൻ പുകച്ചുവിട്ടത് വെറുതെയായില്ല; വീഡിയോ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കഞ്ചാവിനും ബ്രാൻഡ് അംബാസിഡറോ.. മൈക്ക് ടൈസൻ പുകച്ചുവിട്ടത് വെറുതെയായില്ല; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2021, 05:24 pm IST
FacebookTwitterWhatsAppTelegram

കഞ്ചാവ് കൃഷിക്ക് പേരുകേട്ട രാജ്യമാണ് മലാവി. ഇവിടത്തെ മലാവി ഗോൾഡ് എന്ന ഇനം കഞ്ചാവ് ലോക പ്രശസ്തമാണ്. കഞ്ചാവ് നിയമവിധേയമാക്കുന്ന പുതിയ സാദ്ധ്യതകൾ പൂർണമായി ഉപയോഗപ്പെടുത്താനാണ് ഇപ്പോൾ മലാവി എന്ന രാജ്യത്തിന്റെയും അവിടുത്തെ സർക്കാരിന്റെയും നീക്കം. എന്നാൽ വ്യക്തിപരമായ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗിക്കുന്നത് രാജ്യത്ത് നിയമവിധേയമാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

മലാവിയിൽ ബോക്‌സറായ മൈക്ക് ടൈസൻ കഞ്ചാവിന്റെ ബ്രാൻഡ് അംബാസിഡറാകാൻ ഒരുങ്ങുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. രാജ്യത്തെ കഞ്ചാവ് കൃഷിയുടെ ഔദ്യോഗിക അംബാസഡറാകാൻ മൈക്ക് ടൈസനെ ക്ഷണിച്ചിരിക്കുകയാണ് സർക്കാർ. രാജ്യത്തെ കൃഷി മന്ത്രിയായ ലോബിൻ ലോ ഇക്കാര്യം അഭ്യർത്ഥിച്ച് ടൈസന് കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് മെഡിക്കൽ, വ്യാവസായിക ആവശ്യങ്ങൾക്കായി കഞ്ചാവ് വളർത്തുന്നത് മലാവിയിൽ നിയമവിധേയമാക്കിയിയത്. ഇതോടെ രാജ്യത്ത് ധാരാളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്നാണ് ലോബിൻ ലോയുടെ വാദം.

ഇനി ബോക്‌സിങ് താരമായ മൈക്ക് ടൈസനിലേക്ക് വന്നാൽ, റിങ്ങിൽ 1990കളിലെ താരമായിരുന്നു മൈക്ക് ടൈസൻ. മുൻ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ കൂടിയായ ടൈസന് യുഎസിൽ ഒരു കഞ്ചാവ് ഫാമും സ്വന്തമായിട്ടുണ്ട്. അമേരിക്കയിലെ കഞ്ചാവ് അസോസിയേഷനുമായും അടുത്ത് പ്രവർത്തിക്കുന്ന വ്യക്തികൂടിയാണ് ടൈസൻ. കഞ്ചാവ് വലിക്കുന്നത് തന്റെ മാനസികാരോഗ്യം മെച്ചപ്പെടുത്തിയെന്നും ജീവിതം ഏറെ മനോഹരമാക്കി മാറ്റാൻ സഹായിച്ചെന്നുമാണ് ടൈസൻ പറയുന്നത്. മലാവിയിൽ ബ്രാൻഡ് അംബാസിഡറാകാനുള്ള ക്ഷണം ടൈസൻ സ്വീകരിച്ചതായും മലാവി കൃഷി മന്ത്രി സൂചന നൽകിയിട്ടുണ്ട്.

ഔഷധ നിർമ്മാണ ആവശ്യങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും കഞ്ചാവ് വളർത്താൻ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് ടൈസനെപോലെ ഒരാളെ അംബാസിഡറാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് കൃഷി മന്ത്രാലയം പറയുന്നത്. ടൈസന്റെ സാന്നിദ്ധ്യം കഞ്ചാവ് കൃഷിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുമെന്നും കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുമെന്നുമാണ് മലാവിയുടെ പ്രതീക്ഷ.

എന്നാൽ മൈക്ക് ടൈസനെ എതിർത്തും രാജ്യത്ത് ചില വിമർശനങ്ങൾ ഉയരുന്നുണ്ട്. ബലാത്സംഗ കുറ്റത്തിന് ജയിലിലായ ഒരാളെ ബ്രാൻഡ് അംബാസിഡർ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ശരിയായ നടപടിയല്ലെന്നാണ് വിമർശനം. മലാവി സിവിൽ സൊസൈറ്റി ഗ്രൂപ്പായ ‘സെന്റർ ഫോർ പബ്ലിക് അക്കൗണ്ടബിലിറ്റി’യാണ് ഇക്കാര്യം അറിയിച്ചത്. ബലാത്സംഗക്കേസിൽ മൂന്ന് വർഷത്തിലേറെ തടവ് ശിക്ഷ അനുഭവിച്ച വ്യക്തിയാണ് മൈക്ക് ടൈസൻ. പല സംഘടനകളും ഇക്കാര്യം ചൂണ്ടിക്കാട്ടി വിമർശനങ്ങളുമായി മുന്നോട്ട് വരുമ്പോഴും ഇക്കാര്യങ്ങൾ പരിഗണിക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.

ഇത്തരത്തിൽ മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യ രാജ്യമല്ല മെലാവി. ചില രാജ്യങ്ങളിൽ ചായക്കടയിൽ പോലും കഞ്ചാവ് കിട്ടുമെന്ന് ചിലർ പറയാറുണ്ട്. അത്തരത്തിലൊരു രാജ്യമാണ് നെതർലാൻഡ്‌സ്. ഇവിടെ ലോലിപോലിന്റെയും കേക്കിന്റെയും രൂപത്തിൽ തുടങ്ങി പലവിധത്തിൽ കഞ്ചാവ് കടയിൽ നിന്ന് ലഭിക്കും. കോഫീഷോപ്പുകൾ അഥവാ കഫേകൾ എന്നാണ് ഇത്തരം ഇടങ്ങളെ സംബോധന ചെയ്യുക. നെതർലാൻഡ്‌സിന് സമാനമായി കാനഡ, ജമൈക്ക, ഉറുഗ്വായ്, ദക്ഷിണാഫ്രിക്ക, സ്‌പെയിൻ, കൊളംബിയ തുടങ്ങി പല രാജ്യങ്ങളിലും നിബന്ധനകളോടെ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയിട്ടുണ്ട്.

 

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies