200 മീറ്റർ നടക്കാൻ മടി;ഒരു വർഷത്തിനിടെ ആംബുലൻസ് വിളിച്ചത് 39 തവണ; അവസാനം പിടിയിൽ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

200 മീറ്റർ നടക്കാൻ മടി;ഒരു വർഷത്തിനിടെ ആംബുലൻസ് വിളിച്ചത് 39 തവണ; അവസാനം പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2021, 11:02 pm IST
FacebookTwitterWhatsAppTelegram

അത്യാവശ്യ ഘട്ടങ്ങളിലും മറ്റും ആംബുലൻസ് വിളിക്കുന്നത് സർവ്വ സാധാരണമാണ്. എന്നാൽ തായ്വാനിലൊരാൾ ആംബുലൻസ് വിളിച്ചതിനെ തുടർന്ന് പിടിയിലായി. ഒന്നും രണ്ടും തവണയല്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ 39 തവണയാണ് വാങ് എന്ന തായ് വാൻകാരൻ ആംബുലൻസ് വിളിച്ചത്. ഇത്രയധികം തവണ ആംബുലൻസ് വിളിച്ചതിന്റെ കാരണം കേട്ടാൽ എല്ലാവരും ഒന്ന ഞെട്ടും. വീട്ടിൽ പോകാനാണത്രേ ഇയാൾ ഇത്രയധികം തവണ ആംബുലൻസ് സേവനം തേടിയത്.

ആരോഗ്യപ്രശ്‌നങ്ങൾ ഉള്ള വ്യക്തിയോ കിടപ്പു രോഗിയോ അല്ല വാങ്. മറിച്ച് ജോലി സ്ഥലത്തു നിന്നും വീട്ടിലേക്ക് നടക്കാനുള്ള മടിയാണ് വാങിനെകൊണ്ട് ഇത് ചെയ്യിപ്പിച്ചത്.എന്നാൽ ഇയാൾ ജോലി ചെയ്യുന്ന സൂപ്പർമാർക്കറ്റ് കാതങ്ങൾ അകലയല്ലതാനും. വെറും 200 മീറ്റർ മാത്രമാണ് ഇയാളുടെ വീടും ജോലിസ്ഥലവും തമ്മിൽ ദൂരമുള്ളത്. അത്ര ദൂരം പോലും നടക്കാൻ സാധിക്കാത്ത വിധം മടിയനായത് കൊണ്ട് വാങ് ആംബുലൻസ് ഇടയ്‌ക്ക് ടാക്‌സിയായി ഉപയോഗിച്ചു.ഒരു രോഗിയായി അഭിനയിച്ചാണ് അയാൾ ഓരോ പ്രാവശ്യവും ആംബുലൻസ് വിളിച്ചത്. അതിൽ കയറി ആശുപത്രിയിൽ എത്തുന്ന അയാൾ പരിശോധനകൾക്ക് നിൽക്കാതെ വീട്ടിലേയ്‌ക്ക് മടങ്ങുന്നു.

എന്നാൽ ഇത് ആവർത്തിക്കാൻ തുടങ്ങിയതോടെ ആശുപത്രി ജീവനക്കാർ ശ്രദ്ധിക്കാൻ തുടങ്ങി. അനാവശ്യവുമായി ആംബുലൻസ് പോലുള്ള പൊതുസേവനങ്ങൾ ഉപയോഗിക്കുന്ന വാങിന്റെ അന്യായമായ മാർഗങ്ങളെക്കുറിച്ച് മെഡിക്കൽ സ്റ്റാഫ് പോലീസിനെ അറിയിച്ചു. ഒരിക്കൽ കൂടി സ്വന്തം സൗകര്യത്തിനായി പൊതുസേവനം ഇതുപോലെ തെറ്റായി ഉപയോഗപ്പെടുത്തിയാൽ പിഴ ഈടാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies