ഹൈദരാബാദ്: ആമസോൺ വഴി കഞ്ചാവ് കടത്തിയ കേസിൽ അഞ്ച് പേരെ ആന്ധ്രപ്രദേശ് പോലീസിന്റെ സ്പെഷ്യൽ എൻഫോഴ്സ്മെന്റ്ബ്യൂറോ പിടികൂടി. അച്ഛനും മകനുമുൾപ്പെടെയുള്ള അഞ്ചംഗ സംഘത്തെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും 48 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയതെന്ന് ജോയിന്റ് ഡയറക്ടർ എസ് സതീഷ് കുമാർ പറഞ്ഞു.
കഴിഞ്ഞയാഴ്ച ആന്ധ്രാപ്രദേശിൽ നിന്നും നിരവധിപേരെ അറസ്റ്റ് ചെയ്തിരുന്നു. ആമസോൺ വഴി കടത്താൻ ശ്രമിച്ച 68 കിലോഗ്രാം കഞ്ചാവ് ഇതുവരെ പിടികൂടി. കൂടാതെ, 20 കിലോഗ്രാം കഞ്ചാവ് ഭിന്ദ് പോലീസ് നവംബർ 13ന് പിടികൂടിയിരുന്നു.
അതേസമയം, ആമസോൺ വഴി നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ വിൽക്കാൻ അനുവദിക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ആമസോൺ അറിയിച്ചിരുന്നു.
Comments