ആലപ്പുഴ : കോർത്തുശ്ശേരിയിൽ കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. 60 കാരിയായ ആനി രഞ്ജിത്ത് ഇവരുടെ മക്കളായ ലെനിൻ (35), സുനിൽ (30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെയോടെയായിരുന്നു സംഭവം.
ആനിയെ തൂങ്ങിമരിച്ച നിലയിലും മക്കളെ മുറിയ്ക്കുള്ളിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. മൂന്ന് പേരും മത്സ്യത്തൊഴിലാളികളാണ്. ഇന്നലെ രാത്രി ജോലി കഴിഞ്ഞെത്തിയ ഇവർ വഴക്കിട്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഇതിന് ശേഷമായിരുന്നു മരിച്ചത്.
സംഭവത്തിൽ മണ്ണഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
്പ്രാഥമിക പരിശോധനയിൽ മരണത്തിൽ അസ്വാഭാവികത കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവ സ്ഥലത്ത് പോലീസ് വിശദമായ പരിശോധന നടത്തുകയാണ്. വീട്ടിൽ നിന്നും പോലീസ് മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി ഇവർ മദ്യപിച്ച് വഴക്കിട്ടതാകാമെന്നാണ് പോലീസ് കരുതുന്നത്.
Comments