ന്യൂഡൽഹി: ത്രിപുര മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിൽ നന്ദി പറഞ്ഞ് പാർട്ടി ദേശീയ നേതാക്കൾ. ത്രിപുരയിൽ ബിജെപി നേടിയത് ചരിത്ര വിജയമാണെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു. ബിജെപിയുടെ വിജയത്തിനായി കഠിനാധ്വാനം ചെയ്ത എല്ലാവരെയും അഭിനന്ദിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ഈ വലിയ വിജയത്തിൽ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെ അഭിനന്ദിക്കുകയാണ്. ഒപ്പം ബിജെപി സംസ്ഥാന അദ്ധ്യക്ഷനെയും മറ്റ് പാർട്ടി പ്രവർത്തകരെയും, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഈ നേട്ടം ദേശീയ ശക്തികളുടെയും വികസനചിന്താഗതിയുടെയും വിജയമാണ്.
അതേസമയം ത്രിപുരയെ അപമാനിക്കാൻ കലാപത്തിന്റെ രാഷ്ട്രീയം കലർത്താൻ വന്ന ഭിന്നശക്തികൾ ദയനീയമായി പരാജയപ്പെട്ടതായും തൃണമൂലിനെ പരോക്ഷമായി സൂചിപ്പിച്ച് നദ്ദ ചൂണ്ടിക്കാട്ടി.
ബിജെപിയുടെ വിജയത്തിനായി കഠിനാധ്വാനം ചെയ്ത എല്ലാവരെയും അഭിനന്ദിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ബിജെപി തുടർന്നും പ്രവർത്തിക്കുമെന്ന് ത്രിപുരയിലെ ജനങ്ങൾക്ക് വാക്ക് നൽകുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിച്ച ത്രിപുരയിലെ സഹോദരങ്ങൾക്ക് നന്ദി പറയുന്നു. ബിജെപിയുടെ വികസന രാഷ്ട്രീയത്തോട് ജനങ്ങളുടെ വിശ്വാസത്തിന് ഉടവ് തട്ടിയിട്ടില്ലെന്നതിന്റെ തെളിവാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments