മലപ്പുറം : പുതുപൊന്നാനിയിൽ ബസ് അപകടം. ടൂറിസ്റ്റ് ബസ് മറിഞ്ഞ് 25 പേർക്ക് പരിക്കേറ്റു. രാവിലെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
വയനാട് സുൽത്താൻ ബത്തേരി സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. 45 ഓളം പേരാണ് ബസിൽ ഉണ്ടായിരുന്നത്.
സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇതിൽ 17 പേരുടെ പരിക്കുകൾ സാരമുള്ളതാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Comments