ഇവിടെയുണ്ട് പണം കായ്ക്കുന്ന മരങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇവിടെയുണ്ട് പണം കായ്‌ക്കുന്ന മരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2021, 08:29 am IST
Facebook
Twitter
WhatsAppTelegram

പണം കായ്‌ക്കുന്ന മരങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇങ്ങിനെയൊരു മരം ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?. അതിശയിക്കേണ്ട ഇങ്ങിനെയൊരു മരം ഉണ്ട്. എവിടെയെന്നല്ലേ? അലാസ്‌കയിലെ ഒരു മുനിസിപ്പാലിറ്റിയിലാണ് ഇത്തരം പണം കായ്‌ക്കുന്ന മരങ്ങൾ ഉള്ളത്.

അലാസ്‌കയിലെ സ്‌കാഗ്വേ മുനിസിപ്പാലിറ്റിയിലെ ജനങ്ങളാണ് മരത്തിന്റെ ഫലം പണമായി പ്രയോജനപ്പെടുത്തുന്നത്. ആയിരം പേർ മാത്രം കഷ്ടിച്ച് വസിക്കുന്ന പ്രദേശമാണ് സ്‌കാഗ്വേ. പൈൻ വിഭാഗത്തിൽപെട്ട സ്പ്രൂസ് മരത്തിന്റെ കോണുകളാണ് ഇവിടുത്തെ ജനങ്ങൾ പണത്തിന് പകരം ഉപയോഗിക്കുന്നത്. സ്‌കാഗ്വേ ബ്രൂവിംഗ് കോ എന്ന ഭക്ഷണ ശാലയിൽ നിന്നും ഈ കോണുകൾ ഉപയോഗിച്ചാണ് ആളുകൾ സാധനങ്ങൾ വാങ്ങുക.

ബിയർ, ഭക്ഷണം, കോഫി, വിറകുകൾ എന്നിവയാണ് സപ്രൂസ് കോണുകൾക്ക് പകരമായി ഇവിടെ നിന്നും ലഭിക്കുക. എന്നാൽ പ്രധാനമായും ബിയർ വാങ്ങുന്നതിനാണ് ആളുകൾ ഇവിടേക്ക് കോണുമായി എത്താറ്. എന്നാൽ പിന്നീട് സ്പ്രൂസിന് പകരം ബിയറുകൾ നൽകുന്നത് പ്രാദേശിക ഭരണകൂടം നിയമവിരുദ്ധമാക്കി.

2016 വരെ ഒരു പൗണ്ട് കോണിന് നാല് ഡോളർ എന്ന നിരക്ക് കണക്കാക്കിയാണ് ഭക്ഷണ ശാല സാധനങ്ങൾ നൽകിയിരുന്നത്. എന്നാൽ അടുത്ത വർഷം മുതൽ ഇത് ഒരു പൗണ്ടിന് അഞ്ച് ഡോളർ എന്ന നിരക്കിൽ സ്വീകരിക്കാൻ ആരംഭിച്ചു. പൈൻ കോണിന് പകരമായി ബിയർ നൽകുന്നത് നിയമവിരുദ്ധമാക്കിയതോടെയാണ് ബ്രൂവിംഗ് നിരക്കിൽ മാറ്റം വരുത്തിയത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന പണം തിരിച്ച് നൽകി ആളുകൾ അവിടെ നിന്നു തന്നെ ബിയർ വാങ്ങിച്ചു. ഇത്തരത്തിൽ ഒരു വർഷം ഇരുന്നൂറ് പൗണ്ടോളം പൈൻ കോണുകൾ ഈ ചെറു ഭക്ഷണശാലയിൽ പണത്തിന് പകരം എത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

പോഷക ഗുണമാണ് സ്പ്രൂസ് കോണുകൾക്ക് പണത്തിന് സമാനമായ മൂല്യം നൽകിയത്. വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ഒന്നാണ് സ്പ്രൂസ് കോണുകൾ. 1770 കളിൽ വടക്കൻ അമേരിക്കയിലെ ക്ലിൻകെത്ത് ഗോത്രവിഭാഗമാണ് സപ്രൂസ് കോണിന്റെ പോഷക മൂല്യം കണ്ടെത്തിയത്. ആളുകളിൽ മരണത്തിനുവരെ കാരണമായേക്കാവുന്ന സ്‌കർവി രോഗത്തെ തടയാൻ സ്പ്രൂസ് കോണുകൾക്ക് കഴിയുമെന്ന് ഇവർ കണ്ടെത്തി. ഇതോടെയാണ് സ്പ്രൂസ് കോണുകൾ പ്രാധാന്യം അർഹിക്കാൻ ആരംഭിച്ചത്. ഈ കാലഘട്ടത്തിൽ ഇവിടേക്ക് എത്തിയ ക്യാപ്റ്റൻ ജെയിംസ് കുക്ക് നാവികർക്കിടയിലെ സ്‌കർവി രോഗം തടയാനായി ഇതുപയോഗിച്ച് ബിയർ ഉണ്ടാക്കി നൽകിയെന്നാണ് പറയുന്നത്.

വസന്തകാലത്താണ് സ്പ്രൂസ് കോണുകളുടെ വിളവെടുപ്പ്. സുഗന്ധവ്യഞ്ജനങ്ങൾ പാനീയങ്ങൾ എന്നിവയിൽ ചേരുവയായി ഉപയോഗിക്കുന്ന കോണുകൾ കൊണ്ട് ക്രീമുകളും ഓയിൻമെന്റുകളും നിർമ്മിക്കാറുണ്ട്. ആന്റിമൈക്രോബയലിന്റെ ഗുണങ്ങൾ അടങ്ങിയവ കൂടിയാണ് ഇത്തരം കോണുകൾ. ഇതിനെല്ലാം പുറമേ വേനൽ കാലങ്ങളിൽ ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഐസ്‌ക്രീം മറ്റ് ഭക്ഷണ വിഭവങ്ങളും സ്പ്രൂസ് കോണുകൾ ഉപയോഗിച്ച് നിർമ്മിച്ച് നൽകാറുണ്ട്.

അലാസ്‌കയിലെ ക്ലോണ്ടൈക്ക് ഗോൾഡ് റഷ് ദേശീയ ചരിത്ര പാർക്ക് സ്ഥതി ചെയ്യുന്ന പ്രദേശത്തു നിന്നാണ് സ്പ്രൂസ് കോണുകൾ ശേഖരിക്കുന്നത്. ഇവിടെ പൈൻ മരങ്ങൾ നിറഞ്ഞ റിവസർവ്വ് ഉണ്ട്. വാണിജ്യ കാർഷിക സമ്പദ്‌വ്യവസ്ഥയില്ലാത്തതിനാൽ സ്‌കാഗ്വേ ജനതയുടെ പ്രധാനവരുമാന മാർഗം കൂടിയാണ് ഇത്. അതുകൊണ്ടാണ് പൈൻ മരങ്ങൾക്കായി പ്രാദേശിക ഭരണകൂടം പ്രത്യേക റിസർവ്വ് നിർമ്മിച്ചിരിക്കുന്നത്.
——————————————————————

Tags: alaska
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies