ബെംഗളൂരു: വൺ ലൈൻ ആർട്ടിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ഒറ്റ വരയിലൂടെ ഒരു ചിത്രം വരയ്‌ക്കുകയാണ് വൺ ലൈൻ ആർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൽ കഴിവ് തെളിയിച്ചിട്ടുള്ളത് നിരവധി പേരാണ്. എന്നാൽ മലയാളികൾക്ക് ഇക്കാര്യത്തിൽ അഭിമാനിക്കാൻ വകയൊരുക്കിയിരിക്കുകയാണ് ദീപ്തി ജെ. മാത്യുവെന്ന മിടുക്കി.
ദീപ്തിയൊരു കലാകാരിയാണ്. മനോഹരമായി വൺ ലൈൻ ആർട്ട് ചെയ്യുന്ന ചെറുപ്പക്കാരി. അങ്ങനെയിരിക്കെ തന്റെ കഴിവിനെ രേഖപ്പെടുത്താൻ ദീപ്തി ചെയ്തതെന്താണെന്നോ.. പരമാവധി പെൺമുഖങ്ങളെ വൺ ലൈൻ ആർട്ടിലൂടെ ചുരുങ്ങിയ സമയം കൊണ്ട് വരച്ചുതീർത്തു. അതും ജൂട്ട് കൊണ്ട് നിർമിച്ച ബാഗിൽ.
MAXIMUM GIRLS FACES PAINTED ON JUTE BAGS BY DOING ONE LINE ART https://t.co/pbP6ZAlpgt via @YouTube
— International Book of Records (@ibrecord) November 23, 2021
ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ദീപ്തിയുടെ ശ്രമം ഒടുവിൽ ഇൻർനാഷ്ണൽ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കി. നിമിഷ നേരംക്കൊണ്ട് 20 മുഖങ്ങളാണ് ജൂട്ട് ബാഗിൽ ദീപ്തി വരച്ചത്. ഒന്നിനൊന്ന് മികച്ച, വ്യത്യസ്തങ്ങളായ ഇരുപത് മുഖങ്ങൾ. വൺലൈൻ ആർട്ടിലൂടെ ഇത്തരത്തിലൊരു നേട്ടം കരസ്ഥമാക്കുന്ന ആദ്യവ്യക്തിയാണ് ദീപ്തി. ലോക റെക്കോർഡ് സൃഷ്ടിക്കാൻ സഹകരിച്ച എല്ലാവർക്കും തന്റെ കൃതജ്ഞത അറിയിക്കുന്നുവെന്നും നേട്ടം കൈവരിക്കാൻ സാധിച്ചതിൽ അത്യധികം സന്തോഷമുണ്ടെന്നും ദീപ്തി പ്രതികരിച്ചു.















