മുല്ലപ്പെരിയാർ; സ്റ്റാലിനോട് മുഖ്യമന്ത്രി ചോദിക്കുമെന്ന് റോഷി അഗസ്റ്റിൻ; ഭായി-ഭായി ബന്ധം ഉലയുമോ?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുല്ലപ്പെരിയാർ; സ്റ്റാലിനോട് മുഖ്യമന്ത്രി ചോദിക്കുമെന്ന് റോഷി അഗസ്റ്റിൻ; ഭായി-ഭായി ബന്ധം ഉലയുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2021, 10:45 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വ്യാഴാഴ്ച പുലർച്ചെ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തുറന്നുവിട്ട സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. യഥാവിധി മുന്നറിയിപ്പ് നൽകാതെ രാത്രി തുറന്നുവിടരുതെന്ന ആവശ്യം നിരാകരിച്ച് അണക്കെട്ടിന്റെ പത്ത് ഷട്ടറുകൾ തുറന്ന തമിഴ്‌നാടിന്റെ നടപടി പ്രതിഷേധാർഹമാണെന്നും മുഖ്യമന്ത്രി ഇടപെടുമെന്നും റോഷി അഗസ്റ്റിൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

തമിഴ്‌നാടിന്റെ സമീപനം നിഷേധാത്മകമാണെന്നും തമിഴ്‌നാട് സർക്കാരിൽ നിന്നും പ്രതീക്ഷിക്കാത്ത നടപടിയാണെന്നും വ്യക്തമാക്കിയ ജലവിഭവമന്ത്രി വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാടിനെ അറിയിക്കുമെന്നും പ്രതികരിച്ചു. തമിഴ്‌നാടിന്റെ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഡാം തുറന്നുവിടുമെന്ന കാര്യത്തിൽ മുന്നറിയിപ്പ് ദുരന്ത നിവാരണ നിയമ പ്രകാരം അറിയിക്കേണ്ടതാണെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142ൽ എത്തിക്കാനുള്ള വ്യഗ്രതയാണ് തമിഴ്‌നാടിന്. 142ന്റെ മുകളിൽ ജലനിരപ്പ് ഉയർന്നാൽ അത് ഒഴുക്കിവിടുന്നത് രാത്രിയാകരുത്. അത്തരമൊരു സാഹചര്യം മുൻകൂട്ടികണ്ട് പകൽ സമയങ്ങളിൽ തന്നെ ജലനിരപ്പ് നിയന്ത്രിക്കാനാണ് തമിഴ്‌നാട് തയ്യാറാകേണ്ടതെന്നും റോഷി അഗസ്റ്റിൻ അറിയിച്ചു.

പത്ത് ഷട്ടറുകൾ രാത്രി തുറന്നതിനെ തുടർന്ന് വള്ളക്കടവിലും വണ്ടിപ്പെരിയാറിലും നിരവധി വീടുകളിലാണ് വെള്ളം കയറിയത്. അർദ്ധരാത്രി സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടി വന്നു. സംഭവത്തെ തുടർന്ന് കടുത്ത പ്രതിഷേധമാണ് പ്രദേശവാസികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതോടെ ഒന്നിന് പിറകെ ഒന്നായി ഒമ്പത് ഷട്ടറുകളും തമിഴ്നാട് അടച്ചിരുന്നു. നിലവിൽ വെള്ളം ഒഴുകി വന്ന പ്രദേശത്ത് പ്രതിഷേധങ്ങൾ തുടരുകയാണ്. ദേശീയ പാത ഉപരോധമടക്കമുള്ള പ്രതിഷേധങ്ങളും നടന്നിരുന്നു. കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയ പാതയാണ് പെരിയാർ തീരദേശവാസികൾ ഉപരോധിച്ചത്.

Tags: roshi agustinroshi against tamilnadu
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies