ഫേസ്ബുക്കിലൂടെ വിൽക്കാൻ വച്ചത് കുഞ്ഞിനെ ; സത്യമറിഞ്ഞപ്പോൾ കൂട്ടച്ചിരി; നാണക്കേട് കാരണം ഫേസ്ബുക്കിൽ കയറാതെ അമ്മ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഫേസ്ബുക്കിലൂടെ വിൽക്കാൻ വച്ചത് കുഞ്ഞിനെ ; സത്യമറിഞ്ഞപ്പോൾ കൂട്ടച്ചിരി; നാണക്കേട് കാരണം ഫേസ്ബുക്കിൽ കയറാതെ അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2021, 03:09 pm IST
FacebookTwitterWhatsAppTelegram

ഓൺലൈനായി സാധനങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് ഇന്നത്തെ കാലത്ത് ഒരു പുതുമയുള്ള കാര്യമല്ല. എന്നാൽ ഏഴ് മാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ ഫോട്ടോ ഫേസ്ബുക്കിലിട്ട് വിൽക്കാനുണ്ടെന്ന് അമ്മ പറഞ്ഞാൽ അതിൽ കുറച്ച് പുതുമയുണ്ട്. എത്ര ക്രൂരയാണ് അമ്മയെന്ന് ചിന്തിക്കാൻ വരട്ടെ, സംഭവത്തിൽ ഒരു ട്വിസ്റ്റുണ്ട്.

വാർത്തകളിൽ ഇടംപിടിച്ച ഈ അമ്മ ഇരുപതുകാരിയായ ലൂസിയാണ്. തനിക്ക് കുഞ്ഞ് പിറന്നിട്ട് ഏഴ് മാസമായി. അവന് ഓസ്‌കാർ എന്നാണ് പേരിട്ടത്. അങ്ങിനെയിരിക്കെയാണ് വീട്ടിൽ പുതിയ സോഫ വാങ്ങിയത്. അപ്പോൾ പഴയ സോഫയെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നായി ചിന്ത. അതിനായി ലൂസി ചെയ്ത കാര്യമാണ് കുഞ്ഞിന്റെ വിൽപനയിലെത്തിച്ചത്.

പഴയ സോഫയുടെ ഫോട്ടോകൾ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാനും വിൽക്കാനുണ്ടെന്ന് അറിയിക്കാനും ലൂസി തീരുമാനിച്ചു. ഇതിനായി തന്റെ പ്രൊഫൈലിൽ കയറി സോഫയുടെ ഒന്നിലധികം ഫോട്ടോകൾ തിരഞ്ഞെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അവിടെയാണ് അബദ്ധം പറ്റിയത്.

ഫോണിന്റെ ഗ്യാലറിയിൽ നിന്ന് തെരഞ്ഞെടുത്ത ഫോട്ടോകളിൽ കുഞ്ഞു ഓസ്‌കാർ പുഞ്ചിരിച്ചിരിക്കുന്ന മുഖവും ഉണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെടാതെ ലൂസി എല്ലാ ഫോട്ടകളും പോസ്റ്റ് ചെയ്തു. ഒപ്പം മനോഹരമായ തലക്കെട്ടും നൽകി. ‘എത്രയും പെട്ടെന്ന് ഇതൊന്ന് ഒഴിവാക്കണം’. ഇത് വായിക്കുന്ന ഓരോ ഫേസ്ബുക്ക് ഉപയോക്താവും ഉടനെ കാണുന്നതോ ഓസ്‌കാറിന്റെ നിർമലമായ മുഖവും.

പോസ്റ്റ് ചെയ്ത് മണിക്കൂറുകളോളം ലൂസി ഫേസ്ബുക്ക് പരിശോധിച്ചില്ല. അപ്പോഴേക്കും ആയിരക്കണക്കിന് ആളുകളിലേക്ക് അമ്മയുടെ സാഹസം എത്തിയിരുന്നു. നിരവധി പേർ പോസ്റ്റ് പങ്കുവെച്ച് ലൂസിയെ ചീത്തവിളിക്കുകയും ചെയ്തു. അബദ്ധം പറ്റിയതാണെന്ന് തോന്നിയവർ ലൂസിയെ കളിയാക്കി. ഒടുവിൽ ഓസ്‌കറിന്റെ അമ്മ ഫേസ്ബുക്ക് തുറന്നു. ഫോൺ പൊട്ടിത്തെറിക്കാൻ പാകമുള്ള അത്രയും നോട്ടിഫിക്കേഷൻസ് നിറഞ്ഞിരിക്കുന്ന ഫേസ്ബുക്ക് പ്രൊഫൈൽ കണ്ടപ്പോൾ ലൂസിക്ക് ആദ്യം പിടികിട്ടയില്ല. എന്നാൽ ഒന്നിന് പിറകെ ഒന്നായി കമന്റുകൾ വായിക്കാൻ തുടങ്ങിയപ്പോഴാണ് അബദ്ധം പിണഞ്ഞ കാര്യം ശ്രദ്ധയിൽപ്പെട്ടത്.

എന്നാൽ അവിടെയും ഒരു ട്വിസ്റ്റ് സംഭവിച്ചു. കാര്യം തിരിച്ചറിഞ്ഞിട്ടും ഫോട്ടോയോ പോസ്‌റ്റോ ഡിലീറ്റ് ചെയ്യാൻ ലൂസി തയ്യാറായില്ല. നാണക്കേടുകൊണ്ടോ ചമ്മലുകൊണ്ടോ തനിക്കതിന് സാധിക്കുന്നില്ലെന്ന് ലൂസി പ്രതികരിച്ചു. ലൂസിയുടെ പോസ്റ്റിന് താഴെ രസകരമായ നിരവധി കമന്റുകളും ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. വീട്ടിൽ കുറുമ്പനായ ഒരനുജനുണ്ട് വിൽക്കാൻ, എടുക്കുമോ, സൗജന്യമായി തരാം എന്നും, ഈ പൊന്നോമനയെ ഇങ്ങു തന്നേക്കൂവെന്ന് പറയുന്നവരും എല്ലാം അക്കൂട്ടത്തിൽപ്പെടും.

 

 

ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies