മുംബൈയിൽ വിമാനമിറങ്ങിയ ഒൻപത് പേർക്ക് കൊറോണ; ഒമിക്രോൺ പരിശോധനയ്ക്ക് അയച്ചു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുംബൈയിൽ വിമാനമിറങ്ങിയ ഒൻപത് പേർക്ക് കൊറോണ; ഒമിക്രോൺ പരിശോധനയ്‌ക്ക് അയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2021, 12:30 pm IST
FacebookTwitterWhatsAppTelegram

മുംബൈ: അന്താരാഷ്‌ട്ര വിമാനയാത്രികരായി മുംബൈയിലിറങ്ങിയ ഒൻപത് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. നവംബർ മാസം 10-ാം തിയതി മുതൽ ഇന്നലെ വരെ ഇന്ത്യയിലെത്തിയ വിമാനയാത്രക്കരുടെ പരിശോധനയിലാണ് കൊറോണ പോസ്റ്റീവാണെന്ന വിവരം ലഭിച്ചത്. എല്ലാവരുടേയും പരിശോധനാ ഫലങ്ങൾ ബൃഹൻമുബൈ മുൻസിപ്പൽ കോർപ്പറേഷൻ ആരോഗ്യവകുപ്പാണ് സ്ഥിരീകരിച്ചത്.

കൊറോണ പോസിറ്റീവായ എല്ലാവരുടേയും സ്രവ സാമ്പിളുകൾ വീണ്ടും ജനിതക ശ്രേണീകരണ പരിശോധനയ്‌ക്കായി  അയച്ചതായി ബിഎംസി അധികൃതർ അറിയിച്ചു. കർണ്ണാടകയിലെ രണ്ടു പേരുടെ കൊറോണ ഫലം ഒമിക്രോണാണ് എന്ന് സ്ഥിരീകരിച്ചതോടെയാണ് ജാഗ്രത കൂട്ടിയത്. എല്ലാ വിമാന താവളങ്ങളിലും ഇറങ്ങിയവരേയും കൊറോണ പോസ്റ്റീവായ  എല്ലാവരേയും വീണ്ടും പരിശോധിക്കാൻ വിവിധ സംസ്ഥാനങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അത്തരം യാത്രികരോട് സ്വയം പരിശോധിക്കാനും ആവശ്യമെങ്കിൽ വിദഗ്ധപരിശോധനയ്‌ക്കുമാണ് നിർദ്ദേശിച്ചിരിക്കുന്നത്. അനാവശ്യ ഭീതിവേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

നവംബർ മാസം ആദ്യം ശേഖരിച്ച സാമ്പിളിൽ നിന്നാണ് ദക്ഷിണാഫ്രിക്കയിൽ 25-ാം തിയതി ഒമിക്രോൺ ജനിതക ശ്രേണീകരണം വഴി തിരിച്ചറിഞ്ഞത്. ലോകാരോഗ്യ സംഘടനയുടെ നിലവിലെ റിപ്പോർട്ടുപ്രകാരം 23 രാജ്യങ്ങളിൽ ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ഒമിക്രോൺ ഉണ്ടെന്ന് ബോദ്ധ്യപ്പെട്ട ആഫ്രിക്കയിലെ വൈറസ് ബാധിതരുടെ ആരോഗ്യനിലയിൽ ഗുരതരമായ മാറ്റങ്ങളില്ലെന്നത് തെല്ല് ആശ്വാസമാണ് പകരുന്നത്.

Tags: mumbai corona
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies