വാക്‌സിനെടുക്കാത്ത അദ്ധ്യാപകർ ഏറ്റവും കൂടുതൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ; പട്ടിക പുറത്തുവിട്ട് സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാക്‌സിനെടുക്കാത്ത അദ്ധ്യാപകർ ഏറ്റവും കൂടുതൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ; പട്ടിക പുറത്തുവിട്ട് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 09:49 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അദ്ധ്യാപരുടെ പട്ടിക പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അദ്ധ്യാപകരും അനദ്ധ്യാപകരുമായി വാക്സിൻ എടുക്കാത്ത1707 പേരാണ് സംസ്ഥാനത്ത് ഉളളതെന്ന് മന്ത്രി പറഞ്ഞു. ഇതിൽ ഏറ്റവും കൂടുതൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ്.

മലപ്പുറത്ത് 184 അദ്ധ്യാപകരും 17 അനദ്ധ്യാപകരും ഉൾപ്പെടെ 201 പേർ വാക്‌സിനേഷൻ സ്വീകരിക്കാനുണ്ട്. കോഴിക്കോട് കോഴിക്കോട് 136 അദ്ധ്യാപകരും 15 അനദ്ധ്യാപകരും വാക്‌സിൻ ഒരു ഡോസ് പോലും സ്വീകരിച്ചിട്ടില്ല. തിരുവനന്തപുരം 110, എറണാകുളം 106, തൃശൂർ 124, കണ്ണൂർ 90 എന്നിങ്ങനെയാണ് പട്ടികയിൽ മുൻപിൽ നിൽക്കുന്ന ജില്ലകൾ. കാസർകോഡ് 36 പേരും വയനാട്ടിൽ 29 പേരും മാത്രമാണ് ഈ ഗണത്തിൽ വാക്‌സിൻ സ്വീകരിക്കാനുളളതെന്ന് മന്ത്രി പുറത്തുവിട്ട കണക്കിൽ പറയുന്നു.

സംസ്ഥാനത്ത് വാക്‌സിനെടുക്കാത്ത അദ്ധ്യാപകരുടെ കണക്ക് പുറത്ത് വിടണമെന്ന് വിവിധ തലങ്ങളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. മതപരമായ കാരണങ്ങളുടെ പേരിലാണ് ഭൂരിഭാഗം അദ്ധ്യാപകരും വാക്‌സിനെടുക്കാൻ മടിച്ചത്. എന്നാൽ അലർജി ഉൾപ്പെടെയുളള മെഡിക്കൽ കാരണങ്ങളാണ് ഇവർ ചൂണ്ടിക്കാട്ടിയിരുന്നത്. വാക്‌സിനെടുക്കാത്ത അദ്ധ്യാപകരെ മെഡിക്കൽ ബോർഡിന് മുൻപിൽ ഹാജരാക്കി ഇക്കാര്യം സ്ഥിരീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ് ദിവസം വ്യക്തമാക്കിയിരുന്നു.

വാക്‌സിൻ എടുക്കാത്തവരോട് കാരണം ചോദിച്ചിട്ടുണ്ട്. വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകർ മുൻപ് നിർദ്ദേശിച്ചത് പോലെ തന്നെ എല്ലാ ആഴ്ചയും ആർടിപിസിആർ എടുക്കണം, ആരോഗ്യ പ്രശ്‌നമുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. വാകസിൻ എടുക്കാത്ത ആളുകൾ ശമ്പളമില്ലാതെ അവധിയിൽ പോവുക എന്ന സർക്കാർ നിർദ്ദേശവും സർക്കാർ മുന്നോട്ട് വെച്ചു.

ഇവരുടെ പേര് അടക്കം സർക്കാറിന്റെ പക്കലുണ്ട്. വിവരങ്ങൾ പുറത്ത് വിട്ട് അവരെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാർ കരുതുന്നില്ല. സമൂഹത്തിൽ അവരെ വിചാരണ ചെയ്യുന്നത് ശരിയായ നടപടിയല്ല. എന്നാൽ പിന്നീട് ആവശ്യമെങ്കിൽ ഈ വിവരങ്ങൾ പുറത്ത് വിടുമെന്നും മന്ത്രി പറഞ്ഞു.

ഇത് വരെ ശേഖരിച്ചത് സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും കണക്കുകളാണ് പുറത്ത് വിട്ടത്. അൺ എയ്ഡഡ് സ്‌കൂളുകളിലെ വിവരങ്ങൾ സർക്കാർ ശേഖരിച്ചുവരികയാണ്

 

Tags: v shivan kutty
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies