മോഡലുകളുടെ മരണം: ലഹരി കേസിൽ പോലീസ് തിരയുന്ന പ്രമുഖർ ഒളിവിൽ; കൊച്ചി 'പപ്പടവട' റസ്‌റ്റോറന്റ് ഉടമയും സംശയത്തിന്റെ നിഴലിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോഡലുകളുടെ മരണം: ലഹരി കേസിൽ പോലീസ് തിരയുന്ന പ്രമുഖർ ഒളിവിൽ; കൊച്ചി ‘പപ്പടവട’ റസ്‌റ്റോറന്റ് ഉടമയും സംശയത്തിന്റെ നിഴലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 09:40 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ കൂടുതൽ ആളുകളെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി സൈജു തങ്കച്ചനുമായി ബന്ധമുള്ളവരുടെയും ഇയാൾ നടത്തിയ ലഹരി പാർട്ടികളിൽ സ്ഥിരമായി പങ്കെടുക്കുന്നവരുടെയും വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സൈജുവിനെ ചോദ്യം ചെയ്തപ്പോൾ ഇയാളുമായി അടുത്ത ബന്ധം പുലർത്തുന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘പപ്പടവട’ എന്ന റസ്റ്റോറന്റ് ഉടമ മീനു പോളിന്റെയും ഭർത്താവ് അമലിന്റെയും വിവരം പോലീസിന് ലഭിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇരുവരും ഇതുവരെ ഹാജരായിട്ടില്ലെന്നും ഒളിവിലാണെന്നും അന്വേഷണ സംഘം പറയുന്നു.

മീനു പോളും ഭർത്താവും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വൻ തോതിൽ സ്വത്ത് സമ്പാദിച്ചത് ലഹരി മരുന്ന് ഇടപാടിലൂടെയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. രാഷ്‌ട്രീയ-സിനിമ രംഗത്തെ പ്രമുഖരുമായും മീനുവിന് ബന്ധമുണ്ട്. അതിനാൽ ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ പല പ്രമുഖരും പിടിയിലാകുമെന്നാണ് അന്വേഷണ സംഘം കണക്കുകൂട്ടുന്നത്.

നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ഇയാളെ അനുകൂലിച്ച് മീനു സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. മാത്രമല്ല റോയ് വയലാട്ടിനെ പിന്തുണച്ച് മീനു സംസാരിച്ചിരുന്നു. പോലീസിന്റെ സംശയം ഉറപ്പിക്കുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്. അന്വേഷണത്തിന്റെ ഭാഗമായി സൈജു തങ്കച്ചനെ ചോദ്യം ചെയ്തപ്പോൾ പോലീസിന് മീനു പോളിന്റെ ദൃശ്യങ്ങളും വിവരങ്ങളും ലഭിച്ചിരുന്നു. അങ്ങിനെയാണ് ഇവരുടെ പേര് റിമാൻഡ് റിപ്പോർട്ടിൽ വന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു.

സൈജു നടത്തിയ ലഹരി പാർട്ടിയിൽ പങ്കെടുത്ത 17 പേർക്കെതിരെയാണ് നിലവിൽ കേസുള്ളത്. ഇയാളുടെ മൊബൈലിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ ലഹരി ഉപയോഗിച്ച് നടത്തിയ പല ഇടപാടുകളുടെയും ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 17 പേരിൽ ചിലരെ അന്വേഷണ സംഘം ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. പലരും ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിവിലാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

Tags: investigation against SaijuModels accident death investigation
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies