ദുബായ്: റാസ് അൽ ഖോറിലെ വ്യവസായ മേഖലയിൽ തീപ്പിടിത്തം. ശനിയാഴ്ച ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായത്. സംഭരണശാലകളാണ് കത്തിയത്. ഒന്നിൽ കെട്ടിട നിർമാണ സാമഗ്രികളും രണ്ടാമത്തേതിൽ ഡൈയും ആയിരുന്നു.
ദുബായ് സിവിൽ ഡിഫെൻസ് ടീം രക്ഷാപ്രവർത്തന ദൗത്യത്തിന് നേതൃത്വം നൽകി. ഒരു മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ തീപ്പിടിത്തം നിയന്ത്രണ വിധേയമായി. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
Comments