60 വർഷമായി കുളിച്ചിട്ടില്ലാത്ത മനുഷ്യൻ.. വെള്ളത്തെ ഭയക്കുന്ന അമോ ഹാജി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

60 വർഷമായി കുളിച്ചിട്ടില്ലാത്ത മനുഷ്യൻ.. വെള്ളത്തെ ഭയക്കുന്ന അമോ ഹാജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2021, 06:34 pm IST
FacebookTwitterWhatsAppTelegram

എത്രനാൾ അടുപ്പിച്ച് നിങ്ങൾക്ക് കുളിക്കാതിരിക്കാൻ സാധിക്കും..
രണ്ട് ദിവസം? നാല് ദിവസം? ഒരാഴ്ച.. എങ്ങനെ പോയാലും ഒരു മാസത്തിൽ കൂടുതൽ നിങ്ങൾക്ക് കുളിക്കാതിരിക്കാൻ കഴിയുമോ.. കുറച്ച് പാടായിരിക്കും. എന്നാൽ ഇതൊന്നും ഒരു വിഷയമേയല്ലാത്ത ഒരു മനുഷ്യനുണ്ട്.. കഴിഞ്ഞ ആറ് ദശാബ്ദങ്ങളായി ദേഹത്ത് വെള്ളം കാണാത്ത അമോ ഹാജി. കുളിയില്ല, നനയില്ല, മുഖം പോലും കഴുകാറില്ലാത്ത ഹാജിയുടെ ജീവിതം തീർത്തും വിചിത്രമാണ്.. ഒരു മനുഷ്യന് എങ്ങനെ ഇത്തരത്തിൽ ഇന്നത്തെ കാലത്ത് ജീവിക്കാൻ കഴിയുന്നു എന്ന് നോക്കാം..

ഇറാൻ സ്വദേശിയാണ് അമോ ഹാജി. അദ്ദേഹത്തിന് ഏകദേശം 85 വയസുണ്ട്. ഒടുവിൽ കുളിച്ചതായി കരുതപ്പെടുന്നത് 20-ാം വയസിലാണ്. അതായത് കഴിഞ്ഞ 65 വർഷമായി കുളിച്ചിട്ടില്ല എന്നർത്ഥം. അപ്പോൾ പിന്നെ സോപ്പും ചീപ്പുമൊന്നും കാണാനേ ഇടയില്ലെന്ന് ഊഹിക്കാമല്ലോ.. എങ്ങനെ ഇത് സാധിക്കുന്നു എന്ന ചോദ്യത്തേക്കാൾ എന്തുകൊണ്ട് ഇങ്ങനെ തുടരുന്നു എന്ന ചോദ്യത്തിനാണ് ഹാജിയെ സംബന്ധിച്ച് പ്രസക്തിയുള്ളത്.

അമോ ഹാജിക്ക് കുളിക്കാൻ പേടിയാണ്. തന്റെ ആരോഗ്യത്തെക്കുറിച്ച് വളരെ ആശങ്കയുണ്ടെന്ന് അർത്ഥം. കുളിച്ചാൽ തനിക്ക് വയ്യാതാകുമോ എന്നാണ് ഹാജിയുടെ പേടി. കുളിക്കുന്നത് തന്റെ ആരോഗ്യത്തെ വഷളാക്കുമെന്നും വൃത്തിയായി ഇരുന്നാൽ രോഗിയാകുമെന്നും ഹാജി വിശ്വസിക്കുന്നു. അതുകൊണ്ട് കുളിക്കേണ്ടെന്ന് തീരുമാനിച്ചു. നാട്ടുകാരും അറിയാവുന്നവരും ഹാജിയെ ഒരുപാട് നിർബന്ധിച്ചിട്ടുണ്ടെങ്കിലും ഇന്നേവരെ അനുസരിക്കാൻ ഹാജി തയ്യാറായിട്ടില്ല.

കുളിയുടെ കാര്യത്തിൽ നിലപാട് ഇങ്ങനെയായത് കൊണ്ട് തന്നെ ഹാജിയുടെ തൊലിയുടെ പ്രത്യേകത പറയാതിരിക്കാൻ വയ്യ. ചെളിക്ക് മീതെ ചെളി പിടിച്ച് തൊലിയുടെ സാധാരണത്വം മുഴുവൻ നഷ്ടപ്പെട്ട് കഴിഞ്ഞു. ഉരമുള്ള കല്ലിന്റെ പ്രതലത്തിന് സമാനമാണ് ഹാജിയുടെ ശരീരം. ഈ ശരീരത്തിന് വിശ്രമിക്കാൻ കൊടുക്കുന്ന ഇടവും പ്രത്യേകത നിറഞ്ഞതാണ്. ശവക്കുഴിക്ക് സമാനമായ ഒരു ഗർത്തമുണ്ടാക്കി അതിലാണ് ഹാജി കിടന്നുറങ്ങുന്നതും വിശ്രമിക്കുന്നതും. അപ്പോൾ മഴ പെയ്താലോ എന്ന് ചോദിച്ചാൽ സമീപത്ത് മറ്റൊരു കൂരയുണ്ട് ഹാജിക്ക്. ഹോളോബ്രിക്‌സ് കൊണ്ട് പണിതുയർത്തിയ നാല് ചുമർ. ഒരു മുറിയെന്ന് പറയാൻ പോലും പറ്റില്ലെങ്കിലും അതാണ് ഹാജിയുടെ വീട്.

ഇനി ഭക്ഷണം, ഹാജിയുടെ ജീവിതത്തെ മനുഷ്യ ജീവിതത്തിനോട് ഉപമിക്കാൻ തീർത്തും സാധിക്കാതിരിക്കുന്നത് ഇവിടെയാണ്. മാംസമാണ് ആഹാരം, അതും ചത്ത മൃഗങ്ങളുടെ ചീഞ്ഞ മാംസം. ഇത് പച്ചയ്‌ക്കും ഇടയ്‌ക്ക് തീയിലിട്ട് പൊള്ളിച്ചും ഹാജി കഴിക്കാറുണ്ട്. മുള്ളൻ പന്നിയാണ് ഫേവറേറ്റ് എന്നും ഹാജി പറയുന്നു. ഇടയ്‌ക്ക് നേരമ്പോക്കിന് പുക വലിക്കുന്ന ശീലവും ഹാജിക്കുണ്ട്. ഇതിനായി ഉപയോഗിക്കുന്നത് തന്റെ ഏക സമ്പാദ്യമായ സ്റ്റീൽ പൈപ്പാണ്. പുകച്ചുവിടാൻ ഹാജിക്ക് പുകയില എവിടുന്ന് കിട്ടുന്നുവെന്ന ചോദ്യം അപ്രസക്തമാണ്. മൃഗങ്ങളുടെ വിസർജ്യങ്ങൾ ഉണക്കി.. അത് ചുരുട്ടിയെടുത്താണ് ഹാജി പുകയ്‌ക്കുന്നത്. അങ്ങനെ ഹാജി സ്വന്തമായി നിർമിക്കുന്ന സിഗരറ്റും തയ്യാർ.

അമോ ഹാജിയുടെ വിചിത്ര ജീവിതം എങ്ങിനെ ഇത്ര ആരോഗ്യകരമായി മുന്നോട്ട് പോകുന്നുവെന്ന് ചോദിച്ചാൽ ഒരുപക്ഷേ ഹാജി പിന്തുടരുന്ന ഒരു ശീലമാകാം അതിന് കാരണം. ദിവസവും ആറ് ലിറ്ററോളം വെള്ളം കക്ഷി കുടിക്കാറുണ്ട്. അതായത് കുളിച്ചില്ലെങ്കിലും കുടിക്കുമെന്നർത്ഥം. ഇതാകാം ഇത്ര വൃത്തിഹീനമായ ജീവിതം നയിച്ചിട്ടും ഹാജി ആരോഗ്യവാനായി ഇരിക്കാൻ കാരണമെന്ന് കരുതുന്നു. എന്നാൽ ഈ വെള്ളം കുടിക്കാനായി പരമാവധി വൃത്തിഹീനമായ കന്നാസാണ് ഹാജി ഉപയോഗിക്കുന്നതെന്ന് സൂചിപ്പിക്കാതെ വയ്യ.

ഇങ്ങനെയൊക്കെ ആണെങ്കിലും ഇടയ്‌ക്ക് ബ്യൂട്ടി കോൺഷ്യസ് ആകാറുണ്ട് ഹാജി. അങ്ങനെ വരുമ്പോൾ തന്റെ ഭീതിപ്പെടുത്തുന്ന മുടിയും താടിയും ഹാജി വെട്ടിയൊതുക്കും. അതിനായി കത്രികയൊന്നും ഉപയോഗിക്കില്ല കേട്ടോ.. മുടി വളർന്ന് വഷളായെന്ന് തോന്നിയാൽ അവ തീ ഉപയോഗിച്ച് കരിച്ചു കളയും. ഒരു പൊട്ടിയ ഹെൽമറ്റ് കൂടിയുണ്ട് ഹാജിക്ക്. മഞ്ഞുകാലത്ത് ഉപയോഗിക്കാൻ. പലരും സഹായങ്ങളുമായി ഹാജിയുടെ പക്കൽ വരാറുണ്ടെങ്കിലും അതൊന്നും സ്വീകരിക്കാൻ ഇതുവരെ ഹാജി താൽപര്യപ്പെട്ടിട്ടില്ല. ലോകത്തെ ഏറ്റവും വൃത്തിക്കെട്ട മനുഷ്യനെന്ന് അനൗദ്യോഗികമായെങ്കിലും ഹാജിയെ പലരും അഭിസംബോധന ചെയ്യാറുണ്ടെങ്കിലും ഈ വൃദ്ധൻ സന്തോഷവാനാണ്. ഈ വൃത്തിയില്ലായ്മയാണ് ഹാജിയെ മുന്നോട്ട് നയിക്കുന്നതും.

Tags: amou haji
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies