ആത്മാക്കൾക്ക് ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരും വേറിട്ട ചില റെസ്റ്റോറന്റുകളും..
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മാക്കൾക്ക് ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരും വേറിട്ട ചില റെസ്റ്റോറന്റുകളും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2021, 06:43 pm IST
FacebookTwitterWhatsAppTelegram

റെസ്‌റ്റോറന്റുകളും ഹോട്ടലുകളും നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്. നല്ല ആമ്പിയൻസ് കിട്ടുന്ന ഒരു റെസ്റ്റോറന്റിൽ പ്രിയപ്പെട്ടവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. ചിലയിടങ്ങളിൽ മ്യൂസിക് ബാൻഡുകളുടെ പ്രകടനവും കൂടിയാകുമ്പോൾ നമ്മുടെ ലഞ്ചും ഡിന്നറുമൊക്കെ കൂടുതൽ ആസ്വാദ്യകരമാകാറുണ്ട്. ഇത്തരത്തിൽ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ വയറും മനസും നിറയ്‌ക്കുന്ന റെസ്‌റ്റോറന്റുകളിൽ അത്ര കണ്ടുപരിചയമില്ലാത്ത ചില റെസ്‌റ്റോറന്റുകളെ നമുക്ക് പരിചയപ്പെടാം.. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും കണ്ടുവരുന്ന ഈ പ്രത്യേക തരം റെസ്റ്റോറന്റുകളിൽ ശവക്കല്ലറകൾ കൂടിയുണ്ടെന്നതാണ് പ്രത്യേകത… അതായത് സെമിത്തേരിയെ നാല് ചുമരുകൾക്കുള്ളിലാക്കി അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്ന അവസ്ഥ. തീർത്തും വ്യത്യസ്തമായ ഈ റെസ്റ്റോറന്റുകൾ എവിടെയാണെന്ന് നോക്കാം..

അഹമ്മദാബാദിലെ ന്യൂ ലക്കി റെസ്റ്റോറന്റ് ആണ് ഇക്കാര്യത്തിൽ ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയാർജിച്ചിട്ടുള്ളത്. അഹമ്മദാബാദിൽ ഏറ്റവുമധികം ആളുകളെത്തുന്ന സ്ഥലം കൂടിയാണിത്. ശവക്കല്ലറകൾക്കിടയിൽ മേശകളും കസേരകളും ക്രമീകരിച്ചിരിക്കുന്നു എന്നതാണ് ന്യൂ ലക്കി റെസ്റ്റോറന്റിന്റെ പ്രത്യേകത. മറ്റൊരു ട്വിസ്റ്റ് എന്താണെന്നാൽ ഇതിന്റെ ഉടമയൊരു മലയാളിയാണ്. കൃഷ്ണൻകുട്ടി എന്ന ഇദ്ദേഹം റെസ്റ്റോറന്റ് തുടങ്ങാനായി സ്ഥലം വാങ്ങിയതിന് ശേഷമാണ് ഇവിടം ഒരു ശ്മശാനമേഖലയാണെന്ന് തിരിച്ചറിയുന്നത്. വാങ്ങിപോയ സ്ഥിതിക്ക് പിന്നെ ഒന്നും നോക്കിയില്ല. മൊത്തത്തിൽ ഒരു വെറൈറ്റി റെസ്റ്റോറന്റ് ആകട്ടെയെന്ന് കരുതി, ശവക്കല്ലറകൾക്ക് പ്രത്യേക സ്ഥാനം നൽകി ക്രമീകരിച്ചു.

ശവക്കുഴികൾക്ക് ചുറ്റുമായി സ്റ്റീൽ ബാറുകൾ സ്ഥാപിച്ചു. ദിവസേന ഇവിടെ വൃത്തിയാക്കി പുതിയ പൂക്കൾ വെച്ചു. ആരുടെ കല്ലറകളാണെന്ന് നിശ്ചയമില്ലെങ്കിലും കൃഷ്ണൻകുട്ടി ഇത് വർഷങ്ങളായി തുടരുകയാണ്. ശവക്കല്ലറയ്‌ക്ക് സമീപം ഇരുന്ന് ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റിൽ എത്തുന്നവരും മടിക്കാറില്ല. കാരണം ഇത് സംബന്ധിച്ച് ഒരു വിശ്വാസം ഇവിടുത്തെ ജനങ്ങൾക്കിടിയിൽ നിലനിൽക്കുന്നുണ്ട്. പണ്ടുകാലത്തെ സൂഫി സന്യാസിയുടെ അനുയായികളാണ് ഈ കല്ലറകളിലെന്നും ഇവർക്കിടയിൽ ഇരുന്ന ഭക്ഷണം കഴിക്കുന്നത് ജീവിതത്തിൽ ഭാഗ്യം കൊണ്ടു വരുമെന്നുമാണ് ഒരു വിഭാഗത്തിന്റെ വിശ്വാസം.

ഇനി ഇന്ത്യയക്ക് പുറത്തേക്ക് കടന്നാൽ ഇതേനടപടി സ്വീകരിച്ചിരിക്കുന്ന മറ്റ് റെസ്റ്റോറന്റുകൾ നമുക്ക് കാണാം. അതിലൊന്നാണ് ഇംഗ്ലണ്ടിലെ മഗ് ഹൗസ് പബ്. പതിനഞ്ചാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ശവക്കല്ലറകളാണ് ഇവിടെ സ്ഥിതിചെയ്യുന്നതെന്ന് കരുതുന്നു. ഇംഗ്ലണ്ടിലെ ക്ലെയിൻസ് എന്ന പുരാതന ഗ്രാമത്തിലാണിതുള്ളത്. ഇവിടെയൊരു പള്ളിയുണ്ട്. ക്ലെയിൻസ് പള്ളി.. ഇതിന്റെ പിൻഭാഗത്ത് ശ്മശാനഭൂമിക്ക് സമീപമാണ് റെസ്റ്റോറന്റിന്റെ സ്ഥാനം. വിശുദ്ധമായ ഇടങ്ങളിൽ സ്ഥിതിചെയ്യുന്ന റെസ്റ്റോറന്റുകളായാണ് ഇതിനെ ആളുകൾ കണക്കാക്കുന്നത്.

ഇനി ജർമനിയിലേക്ക് പോയാൽ അവിടെയുമുണ്ട് ഒരു കോഫീ ഹൗസ്. നിരവധി പ്രശസ്തരായ ആളുകളുടെ ശവകുടീരങ്ങൾ ഉള്ള കഫേ സ്‌ട്രോസ് എന്ന കോഫീഷോപ്പ് ആണിത്. ജർമനിയുടെ തലസ്ഥാനമായ ബർലിനിലാണ് ഇതുള്ളത്. 2013ൽ ആർക്കിടെക്ടായ മാർട്ടിൻ സ്‌ട്രോസും ഭാര്യയും ചേർന്ന് സ്ഥാപിച്ച ഈ കോഫീഷോപ്പ് ബർലിനിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനത്തിന് അരികിലാണ് ഉള്ളത്. ഇവിടെയെത്തുന്ന ആളുകൾ ശവകുടീരത്തിൽ പോകുന്നതിന് ഉചിതമായ വസ്ത്രങ്ങൾ ധരിച്ചാണ് എത്തുക. കോഫീഷോപ്പിൽ അധികം ബഹളമൊന്നും ഉണ്ടാക്കാതെ വളരെ ബഹുമാനത്തോടെ ആളുകൾ വന്നുപോകും. തിരക്കൊഴിയാത്ത ഈ കഫേയിലെ കേക്കും കോഫിയും വളരെ ജനപ്രിയമാണ്.

മറ്റൊന്നാണ് കൊളറഡോയിലെ ഡെൻവറിലുള്ള ലിംഗർ ഈറ്ററി. ഒരു കാലത്തെ ഒലിംഗർ മോർച്ചറീസാണ് പിന്നീട് ലിംഗർ ഈറ്ററി ആയി മാറിയത്. ഡെൻവറിലെ ശവസംസ്‌കാരങ്ങളുടെ പകുതിയും നടത്തിയിരുന്ന ഒലിംഗർ കുടുംബത്തിന്റെ മോർച്ചറിയായിരുന്നു ഇത്. പിന്നീട് കാലങ്ങൾ കടന്നുപോയി പുതിയ ഉടമകളെത്തിയപ്പോൾ അവരത് ലിംഗർ ഈറ്ററി എന്ന റെസ്റ്റോറന്റ് ആക്കി മാറ്റി. എങ്കിലും ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് പഴമയും പാരമ്പര്യവും നിലനിർത്തിയായിരുന്നു ഇവിടെ മാറ്റങ്ങൾ വരുത്തിയത്. ഇന്ന് ഡെൻവറിലെ ഏറ്റവും തിരക്കേറിയ ഒരു റെസ്റ്റോറന്റാണ് ലിംഗർ ഈറ്ററി.

ഇത്തരത്തിൽ ശവകുടീരങ്ങളാൽ പ്രസിദ്ധിയാർജിച്ച ഭക്ഷണശാലകൾ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. കേൾക്കുന്നവർക്ക് അൽപം ബുദ്ധിമുട്ടൊക്കെ തോന്നുമെങ്കിലും അവിടെ സ്ഥിരമായി പോകാനാഗ്രഹിക്കുന്ന നൂറുക്കണക്കിന് ആളുകൾ ഉണ്ടെന്നതാണ് യാഥാർത്ഥ്യം.

ShareTweetSendShare

More News from this section

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

Latest News

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies