മുംബൈ:മഹാരാഷ്ട്രയിൽ ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ, മഹാരാഷ്ട്രയിൽ മാത്രം ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഏഴ് പേരിൽ നാല് പേർ വിദേശ യാത്ര കഴിഞ്ഞ് എത്തിയവരാണ്. മറ്റ് മൂന്ന് പേർ ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന ആളുകളാണ് എന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേർ മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്വാഡിൽ നിന്നുള്ളവരാണ്. നൈജീരിയയിൽ നിന്ന് പിംപ്രി-ചിഞ്ച്വാഡിലേക്ക് വന്ന 44കാരിയായ ഒരു സ്ത്രീയും അവരുടെ രണ്ട് പെൺമക്കളും, സഹോദരനും, സഹോദരന്റെ രണ്ട് പെൺമക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ, കഴിഞ്ഞ മാസം ഫിൻലൻഡിലേക്ക് പോയ 47 കാരനുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഇതോടെ, ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. ഇന്ന് രാജ്യതലസ്ഥാനത്ത് ഒരു ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിരുന്നു. ടാൻസാനിയയിൽ നിന്നും ഡൽഹിയിൽ എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ ഡോംബിവ്ലി, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ നേരത്തെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
Comments