ന്യൂഡൽഹി: പ്രതിദിന കൊറോണ കേസുകളുടെ എണ്ണത്തിൽ രാജ്യത്തിന് ഇന്നും ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തിൽ താഴെ മാത്രം ആളുകൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പരിശോധിച്ച 8,306 സാമ്പിളുകളാണ് പോസിറ്റീവ് ആയത്.
24 മണിക്കൂറിനിടെ 8,834 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 98,416 ആയി. കഴിഞ്ഞ 552 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 98.35 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 0.94 ശതമാനമാണ് രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ആകെ രോഗികളുടെ 0.29 ശതമാനം പേർ മാത്രമാണ് നിലവിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. കൊറോണ വാക്സിനേഷൻ പ്രക്രിയയുടെ ഭാഗമായി 138 കോടിയിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്തു എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments