ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകം ..... ഇന്ത്യാ ഗേറ്റ് ;വീഡിയോ കാണാം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകം ….. ഇന്ത്യാ ഗേറ്റ് ;വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2021, 03:35 pm IST
Facebook
Twitter
WhatsAppTelegram

ഏതൊരു ഭാരതീയന്റെയും ഉള്ളിലെ രാജ്യസ്നേഹത്തെ അരക്കെട്ടുറപ്പിക്കുന്ന ചില ഇടങ്ങളുണ്ട്, ദേശഭക്തി കൊണ്ട് അറിയാതെ സല്യൂട്ട് ചെയ്തു പോകുന്ന ഇടങ്ങൾ. സെല്ലുലാർ ജയിലും ജാലിയൻ വാലാബാഗും ചെങ്കോട്ടയും അടക്കം ഇത്തരത്തിൽ നിരവധി ഇടങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അതിലേറ്റലും പ്രധാനപ്പെട്ടതാണ് ഇന്ദ്രപ്രസ്ഥത്തിലെ ഇന്ത്യാ ഗേറ്റ്. ഡൽഹിയെക്കുറിച്ച് പറയുമ്പോൾ ഒരിക്കലും വിട്ടുപോകരുതാത്ത, രാജ്യ തലസ്ഥാനത്തെ കാഴ്ചയിൽ മറക്കാതെ കാണേണ്ട ഇന്ത്യാ ഗേറ്റ്. ഡൽഹിയുടെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഇവിടം, ഒരു ചരിത്ര സ്മാരകത്തോടൊപ്പം ഒരു വിനോദ സഞ്ചാര കേന്ദ്രവും ഒരു ലാൻഡ്മാർക്കും ഒക്കെക്കൂടിയാണ്…….

ഡൽഹിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇന്ത്യാ ഗേറ്റ് ഏതൊരു ദേശ സ്നേഹിക്കും അഭിമാനം തോന്നിക്കുന്ന കാഴ്ചകളിലൊന്നാണ്. ഡൽഹി നഗരത്തിലെ പല പ്രധാന റോഡുകളും ആരംഭിക്കുന്ന ഇടം കൂടിയാണ് ഇന്ത്യാ ഗേറ്റ്. രാജ്പഥിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യാ ഗേറ്റ് കാണുവാനായി ഓരോ വർഷവും ദശലക്ഷത്തിലധികം സ്വദേശ-വിദേശ സഞ്ചാരികളാണ് എത്താറുള്ളത്. ഇന്നു ലോകത്തുള്ള യുദ്ധസ്മാരകങ്ങളിൽ ഏറ്റവും വലുത് നമ്മുടെ ഇന്ത്യാ ഗേറ്റാണ്. 42 മീറ്റർ ഉയരമാണ് ഇതിനുള്ളത്. ഡൽഹിയിലെ പഴക്കം ചെന്ന സ്മാരകങ്ങളിലൊന്നും ഇത് തന്നെയാണ്. മാർബിളും മഞ്ഞമണൽക്കല്ലും ഉപയോഗിച്ച് നിർമ്മിച്ച ഇന്ത്യാ ഗേറ്റ് ഭാരതീയ സാംസ്‌കാരിക പൈതൃകത്തിന്റെ ഗരിമ വിളിച്ചോതുന്ന് കേന്ദ്രം കൂടിയാണ്.

ഒന്നാം ലോകമഹായുദ്ധത്തിലും മൂന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിലും എഴുപതിനായിരത്തോളം ജീവൻ സമർപ്പിച്ച സേനാനികളുടെ സ്മരണയാണ് ഈ കെട്ടിടത്തിന് പിന്നിലുള്ളത്. നിർമ്മാണം പൂർത്തീകരിച്ച് ആദ്യ കാലങ്ങളിൽ ഓൾ ഇന്ത്യാ വാർ മെമ്മോറിയൽ എന്നായിരുന്നു. പിന്നീടാണിത് ഇന്ത്യാ ഗേറ്റായി മാറുന്നത്. 1921 ൽ ആരംഭിച്ച ഇന്ത്യാ ഗേറ്റിന്റെ നിർമ്മാണം പത്തു വർഷമെടുത്തു ഇന്നു കാണുന്ന രൂപത്തിലായി വരുവാൻ. 1931 ലാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. 92 ഫെബ്രുവരി പത്തിനാണ് ഡ്യൂക്ക് ഓഫ് കണ്ണിംഗ്ഹാം നിർമ്മാണത്തിനുള്ള തറക്കല്ലിടുന്നത്. ഡെൽഹി നഗരത്തിന്റെ ശില്പിയായിരുന്ന എഡ്വിൻ ല്യൂട്യൻസാണ് ഇതിന്റെയും ശില്പി. അക്കാലത്ത് ജീവിച്ചിരുന്ന ഏറ്റവും മികച്ച യുദ്ധ സ്മാരക നിർമ്മാതാക്കളിൽ ഒരാളും ഇദ്ദേഹമായിരുന്നു.

ഇന്ത്യാ ഗേറ്റിന്റെ മാതൃക എവിടെ നിന്നാണ് ശില്പികൾക്ക് ലഭിച്ചതെന്ന് അറിയുേമാ….? പാരീസിലെ ആർക് ഡി ട്രയംഫിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ മാതൃക. പാരീസിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിലൊന്നാണിത്. ഫ്രഞ്ച് വിപ്ലവത്തിലും തുടർന്നു വന്ന യുദ്ധങ്ങളിലും മരിച്ചു വീണവർക്കായി പണിതുയർത്തിയ സ്മാരകം കൂടിയാണിത്. 13,516 ഭാരതീയ സൈനികരുടെയും ഒപ്പം യുണൈറ്റഡ് കിംഗ്ഡത്തിലെ കുറച്ച് സൈനികരുടെയും ഓഫീസർമാരുടെയും പേരുകളും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിലും മൂന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിലും ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ഏകദേശം 90,000 സൈനികർക്ക് ജീവൻ നഷ്ടമായി എന്നാണ് കണക്കാക്കുന്നത്.

ഇന്ത്യാ ഗേറ്റിനുള്ളിലെ ദീപമാണ് അമർ ജവാൻ ജ്യോതി. ഇന്ത്യാ ഗേറ്റിന്റെ ആർച്ചിനു താഴെയായി കത്തിച്ചുവെച്ചിരിക്കുന്ന ഈ ദീപം യുദ്ധത്തിൽ മരണപ്പെട്ട സൈനികരുടെ ഓർമ്മയ്‌ക്കായാണ് നിർമ്മിച്ചിരിക്കുന്നത് 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിന്റെ ഓർമ്മക്കായി 1972 ജനുവരി 26-നാണ് ഇത് സ്ഥാപിക്കപ്പെട്ടത്.കറുത്ത മാർബിൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്……….. ഇന്ത്യാ ഗേറ്റിന് ഏറ്റവും അധികം പ്രാധാന്യം ലഭിക്കുന്ന ദിവസങ്ങളിലൊന്നാണ് റിപ്പബ്ലിക് ദിനം. എല്ലാ വർഷവും ജനുവരി 26ന് രാഷ്‌ട്രപതി ഭവന് സമീപത്തു നിന്നും ആരംഭിക്കുന്ന പരേഡ് ഇന്ത്യാ ഗേറ്റിന് സമീപത്തുകൂടിയാണ് കടന്നു പോകുന്നത്.

റിപ്പബ്ലിക് ദിനത്തിൽ രാഷ്‌ട്രപതി, പ്രധാനമന്ത്രി, പിന്നെ ക്ഷണിക്കപ്പെട്ട പ്രമുഖരും ചേർന്ന് ഈ സ്മാരകത്തിലെത്തി പുഷ്പചക്രം സമർപ്പിക്കും ……………… മാതൃരാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കാൻ രക്തം ചിന്തിയ വീരൻമാരുടെ ഭീപ്തസ്മരണകൾ ജ്വലിക്കുന്ന സ്മാരകം തന്നെയാണ് ഇന്ത്യാ ഗേറ്റ്. പിറന്ന നാടിനുവേണ്ടി ബലിദാനികളായ ധീരൻമാരുടെ പോരാട്ട വീര്യം തലമുറകൾക്ക് പകർന്നു നൽകാൻ ശിരസ്സുയർത്തി നിൽക്കുകയാണ് ഇന്ത്യാഗേറ്റ്…… വെബ് ഡെസ്‌ക് ജനം ടിവി ഡോട്ട് കോം.

Tags: Monuments of IndiaINDIA GATE
Share
Tweet
SendShare

More News from this section

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies