ശമ്പളം സർക്കാർ വക ; ജോലി പാർട്ടി ഓഫീസിലെന്ന് ആരോപണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശമ്പളം സർക്കാർ വക ; ജോലി പാർട്ടി ഓഫീസിലെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2021, 11:31 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വനംമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ ജോലി എൻസിപി സംസ്ഥാന പ്രസിഡന്റിന്റെ ഓഫീസിൽ. വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ ബിജു ആബേൽ ജേക്കബും സ്റ്റാഫ് അംഗമായ വിനോദുമാണ് സർക്കാർ ശമ്പളം വാങ്ങി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത്. എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയ്‌ക്കൊപ്പം കൊച്ചിയിലെ ഓഫീസിലാണ് ഇരുവരുടേയും പ്രവർത്തനം. ബിജു പി.സി.ചാക്കോയുടെ പേഴ്‌സണൽ സെക്രട്ടറിയായും വിനോദ് ഡ്രൈവറായുമാണ് ജോലി നോക്കുന്നത്. എന്നാൽ വനം മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങൾ എന്ന നിലയിൽ ഇരുവരും സർക്കാർ ശമ്പളം വാങ്ങിയാണ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത്.

പി.സി.ചാക്കോയോടൊപ്പമാണ് ബിജു ആബേൽ ജേക്കബും എൻസിപിയിൽ എത്തുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനവും ബിജുവിന് എൻസിപി നൽകിയിട്ടുണ്ട്. യഥാർത്ഥത്തിൽ തിരുവനന്തപുരത്ത് എ.കെ.ശശീന്ദ്രന്റെ ഓഫീസിൽ ഇരുന്നാണ് ഇവർ ജോലി ചെയ്യേണ്ടത്. എന്നാൽ അതിന് പകരമായാണ് പാർട്ടി ഓഫീസിൽ പാർട്ടിക്ക് വേണ്ടി ഇവർ സമാന്തര പ്രവർത്തനം നടത്തുന്നത്. പി.സി.ചാക്കോയുടെ നിർദ്ദേശപ്രകാരമാണ് ഇരുവരേയും മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്.

വനംമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്ഥലംമാറ്റം അടക്കമുള്ള കാര്യങ്ങളും അന്തിമതീരുമാനം എടുക്കുന്നത് കൊച്ചിയിൽ നിന്നാണെന്ന ആരോപണവും ഉയരുന്നുണ്ട്. സംസ്ഥാനത്ത് നാല് ജില്ലകളിൽ ഒഴികെ ബാക്കി എല്ലായിടത്തും പി.സി.ചാക്കോയുടെ വിശ്വസ്തരേയും അടുത്തിടെ പാർട്ടിയിൽ ചേർന്നവരേയുമാണ് പ്രസിഡന്റുമാരായി നിശ്ചയിച്ചിരിക്കുന്നത്. ഇതിനെതിരേയും എതിർപ്പ് ശക്തമാണ്.

Tags: ncpkerala governmentP C Chacko
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies