പോർട്ട് ഓഫ് സ്പെയിൻ :ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെഹാജി റുക്‌നുദീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിലെ വിദ്യാർത്ഥിനികളിലൊരാൾ തന്റെ ഭർത്താവിനൊപ്പം പ്രൈസ് ക്ലബ് സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു. കാഴ്ച കണ്ട് നടക്കുന്നതിനിടെ
ഹിന്ദു വിഗ്രഹങ്ങളും മറ്റ് ഹൈന്ദവ വസ്തുക്കളും കണ്ട് ആശ്ചര്യപ്പെട്ടു.
ഈ സംഭവം അറിഞ്ഞ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ അഞ്ജുമാൻ സുന്നത്തുൽ ജമാഅത്ത് അസോസിയേഷന്റെ (അസ്‌ജെഎ) ശാഖയായ റിയൽ സ്ട്രീറ്റ് ജമാഅത്ത് നേതാവ് ഹാജി ഇംതിയാസ് അലി കഴിഞ്ഞ വെള്ളിയാഴ്ച പ്രൈസ് ക്ലബ് സൂപ്പർമാർക്കറ്റിൽ നിന്ന് ഹിന്ദു വിഗ്രഹങ്ങളുംമറ്റ് ഹിന്ദു ഇനങ്ങളും വിൽപനയ്‌ക്ക് വച്ചിരിക്കുന്നതിനെതിരെ സ്ഥാപന മേധാവിക്ക് കത്തെഴുതി. അല്ലാഹുവിന്റെ കോപത്തിൽ നിന്ന് രക്ഷിക്കാൻഈ സാധനങ്ങൾ ഷെൽഫിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ ഹാജിയെ വ്രണപ്പെടുത്തിയതായി തോന്നിയ ഹിന്ദു വിഗ്രഹങ്ങളും മറ്റ് ഹിന്ദു ഇനങ്ങളും പ്രദർശനത്തിൽ നിന്ന് നീക്കം ചെയ്യാൻ പ്രൈസ് ക്ലബ് സൂപ്പർമാർക്കറ്റ് വിസമ്മതിച്ചു.
കഴിഞ്ഞ 27 വർഷമായി മത,വംശപരിഗണന കൂടാതെ കുടുംബാന്തരീക്ഷം തങ്ങൾ നൽകിയിട്ടുണ്ടെന്ന് പ്രൈസ് ക്ലബ് സൂപ്പർമാർക്കറ്റ് ഫേസ്ബുക്കിൽ കുറിച്ചു. സൂപ്പർമാർക്കറ്റിന്റെ ഡയറക്ടർമാരിൽ ഒരാളോട് ഹാജിക്ക് വ്യക്തിപരമായ ശത്രുതയുണ്ടെന്ന് കുറ്റപ്പെടുത്തി.ഈ രാജ്യത്ത് പൊരുത്തക്കേടും അനൈക്യവും സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഒരാളുടെയുംവാക്കുകൾ പ്രൈസ് ക്ലബ്ബ് സ്വീകരിക്കില്ലെന്നും സ്ഥാപനം വ്യക്തമാക്കി.
വേൾഡ് അറ്റ്‌ലസ് അനുസരിച്ച്, 2011 ലെ സെൻസസ് പ്രകാരം, ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ജനസംഖ്യയുടെ 32.1% പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളും രാജ്യ ജനസംഖ്യയുടെ 21.6% റോമൻ കത്തോലിക്കരും ഉൾക്കൊള്ളുന്നു, ഹിന്ദുക്കൾ ജനസംഖ്യയുടെ 18.2% ആണ്, ട്രിനിഡാഡിലെയും ടൊബാഗോയിലെയും ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമാണ് ഹിന്ദു മതം. അതു കൊണ്ടു തന്നെ ഹിന്ദു വിഗ്രഹങ്ങൾൾക്കും മറ്റും ആവശ്യക്കാർ ഏറെയാണ്. ഇംതിയാസ് അലി രാജ്യത്ത് ഉയരുന്ന അസഹിഷണുതയുടെ പ്രതീകമാണെന്നാണ് വിമർശനമുയരുന്നത്. കരീബിയന്‍ തീരത്തെ അതിമനോഹരമായ രാജ്യമാണ് ഇത്.















