ശ്രീനഗർ; ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചതായി റിപ്പോർട്ട്. ദ റെസിസ്റ്റൻസ് ഫ്രണ്ട് പ്രവർത്തകരായ മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്.
സംഭവസ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം. കൊല്ലപ്പെട്ട ഭീകരരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഷോപ്പിയാനിലെ ചെക്ക്-ഇ-ചോളൻ പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ.
ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ സൈന്യവും സിആർപിഎഫ് ഉദ്യോഗസ്ഥരും പോലീസുകാരും ചേർന്ന് പരിശോധന തുടങ്ങിയിരുന്നു. ഇതാണ് പിന്നീട് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
Comments