ന്യൂഡൽഹി : സംയുക്ത സൈനിക മേധാവിയുടെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് രാജ്യം . രാജ്യത്തിനകത്തും ,പുറത്തുമുള്ള ഒട്ടേറെ പ്രമുഖരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് രംഗത്തെത്തിയത് .
എന്നാൽ ഈ സമയത്തെ ഇന്ത്യന്‍ നായകന് വിരാട് കൊഹ്ലിയുടെ ട്വീറ്റാണ് ഇപ്പോൾ വിമർശനത്തിനിടയാക്കുന്നത് . കൊഹ്ലി ഒരു മോക്ക് ബൈക്ക് ഓടിക്കുന്ന ബൈക്കിന്റെ ചിത്രമാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നത് . ബൈക്കിൽ ഇരിക്കുന്നതും ഹെൽമെറ്റ് ധരിച്ച കൊഹ്ലി മുഖം ചുളിക്കുന്നതുമായ ഒരു ചിത്രമായിരുന്നു അത് . “ഒരു കാലത്ത്. #80skids #backinthedays “ എന്ന ഹാഷ്ടാഗും ഉണ്ടായിരുന്നു .
സംയുക്ത സൈനിക മേധാവിയുടെ മരണത്തിൽ രാജ്യം ഒന്നടങ്ക വേദനയോടെ നിൽക്കുമ്പോൾ കൊഹ്ലി ഇത്തരമൊരു ചിത്രം പങ്ക് വച്ചതിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നുണ്ട്. ബിപിൻ റാവത്തിന്റെ മരണം സ്ഥിരീകരിച്ച റിപ്പോർട്ടുകൾ വന്നിട്ടും ഈ ചിത്രം കൊഹ്ലി പിൻ വലിക്കാത്തതാണ് സോഷ്യൽ മീഡിയയിലെ വിമർശനത്തിനു കാരണം . ക്രിക്കറ്റ് താരമാണെങ്കിലും സമകാലിക കാര്യങ്ങൾ അവഗണിക്കുകയും പ്രമോഷനുകളിലും പരസ്യങ്ങളിലും മുഴുകുകയും ചെയ്യുന്നത് ശരിയായ പ്രവണതയല്ലെന്നും പലരും കുറ്റപ്പെടുത്തി
“ഈ വിഡ്ഢിത്തവും ഇയാളുടെ പോസ്റ്റും നോക്കൂ. ദയനീയം ,” കോഹ്ലിയുടെ ട്വീറ്റിൽ രോഷാകുലരായ സോഷ്യൽ മീഡിയ പ്രതികരിച്ചു.ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് ട്വീറ്റ് ചെയ്യാൻ പോലും സമയം കണ്ടെത്തിയില്ല . താങ്കൾക്ക് നാണമില്ലേയെന്നും ചിലർ ചോദിക്കുന്നുണ്ട് .
ഒരു ദുരന്തത്തിനിടയിൽ മുടന്തൻ ട്വീറ്റുകൾ പോസ്റ്റ് ചെയ്തത് പിആർ ടീമാണെങ്കിൽ അവരെ പുറത്താക്കാനും ചിലർ ഉപദേശിച്ചു.
Comments