മുംബൈ: ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കർ അന്താരാഷ്ട്ര ആഡംബര ബ്രാൻഡായ അജിയോ ലക്സിലൂടെ മോഡലിംഗിൽ അരങ്ങേറ്റം കുറിച്ചു. സെൽഫ് പോർട്രെയ്റ്റ് എന്ന പരസ്യ കാമ്പെയ്നിനായി ഒക്ടോബറിൽ നടൻ ബനിത സന്ധുവിനും ടാനിയ ഷ്റോഫിനും ഒപ്പം ബ്രാൻഡിന്റെ വസ്ത്രങ്ങളിൽ പോസ് ചെയ്തിരുന്നു സാറ. ഇൻസ്റ്റാഗ്രാമിൽ സാറ ടെണ്ടുൽക്കർ പങ്കിട്ട വീഡിയോവിൽ വ്യത്യസ്ത വസ്ത്രങ്ങൾ ധരിച്ചും, പാർക്കിൽ തടാകത്തിനരികിൽ പോസ് ചെയ്യുന്നതും കാണാം.
പരസ്യത്തിന്റെ ദൃശ്യവും ഷൂട്ടിംഗിൽ നിന്നുള്ള കുറച്ച് ചിത്രങ്ങളും സാറ പങ്കിട്ടുണ്ട്. പോസ്റ്റുകൾക്ക് ആരാധകരിൽ നിന്ന് വൻ സ്വീകരണമാണ് ലഭിച്ചത്. ” നോക്കൂ ഹോളിവുഡ് നടിയെപ്പോലെ’ ഒരു ആരാധകൻ എഴുതി. ‘സച്ച് എ ബ്യൂട്ടി’, ‘ക്യൂട്ട്നെസ് ഓവർലോഡ്’, ‘ഗൊർജ്യസ്’, ‘സ്റ്റണിങ്’, ‘ബ്യൂട്ടിഫുൾ’ എന്നിങ്ങനെയുള്ള അഭിനന്ദനങ്ങൾ പോസ്റ്റിൽ നിറയുന്നു.
സച്ചിന്റെയും അഞ്ജലി ടെണ്ടുൽക്കറുടെയും മൂത്ത മകളാണ് സാറ. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ മെഡിസിനിൽ ബിരുദം നേടിയിട്ടുണ്ട്്. 1997ൽ ‘സഹാറ കപ്പ്’ നേടിയതിന് ശേഷമാണ് സച്ചിൻ ടെണ്ടുൽക്കർ മകൾക്ക സാറ എന്ന പേരിട്ടത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ സച്ചിന്റെ ആദ്യ കിരീടമായിരുന്നു സഹാറ കപ്പ്. ഇന്ത്യ ക്രിക്കറ്റ് ടീം ഓപ്പണർ ശുഭ്മാൻ ഗില്ലുമായി സാറ ഡേറ്റിംഗിലാണെന്ന് അഭ്യൂഹമുണ്ട്.
Comments