രാജ്യം ദുഖത്തിൽ: സിംഘു അതിർത്തിയിൽ സമരവിജയം ആഘോഷിച്ച് കർഷക പ്രതിഷേധക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യം ദുഖത്തിൽ: സിംഘു അതിർത്തിയിൽ സമരവിജയം ആഘോഷിച്ച് കർഷക പ്രതിഷേധക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 11:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവിയെ അടക്കം നഷ്ടപ്പെട്ട വേദനയിൽ രാജ്യം തേങ്ങുമ്പോൾ ആഘോഷിച്ച് ഡൽഹി അതിർത്തിയിലെ പ്രതിഷേധക്കാർ. സമരം വിജയിച്ചതിന്റെ ആഘോഷമായിരുന്നു സമരഭൂമിയായ സിംഘു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ. രാവിലെ മുതൽ ഇവിടെ സമരക്കാർ ആഘോഷത്തിനുളള തയ്യാറെടുപ്പിലായിരുന്നു. ഉച്ചയോടെ സമരം പിൻവലിക്കുന്നുവെന്ന തീരുമാനം വന്നതോടെ ആഘോഷങ്ങൾ തുടങ്ങി.

ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചതിനെ തുടർന്ന് അതിർത്തിയിലെ സമരം പ്രതിഷേധക്കാർ അവസാനിപ്പിച്ചിരുന്നു. സമ്മർദ്ദം ചെലുത്തി കാർഷിക നിയമങ്ങൾ പിൻവലിപ്പിച്ചതിലൂടെ നേടിയ വിജയം വൻ ആഘോഷമാക്കാനായിരുന്നു സംഘടനകളുടെ തീരുമാനം. എന്നാൽ ജനറൽ ബിപിൻ റാവത്തുൾപ്പെടെയുള്ളവർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സാഹചര്യത്തിൽ ആഘോഷങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്‌ക്കുമെന്ന് അറിയിക്കുകയും, പ്രതിഷേധക്കാർക്ക് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ  സമരഭൂമിയിൽ അവശേഷിച്ചവർ നേതാക്കളുടെ വാക്കുകൾ അവഗണിച്ച് ആഘോഷത്തിലേക്ക് കടന്നു.

പാട്ടു പാടിയും നൃത്തം ചവിട്ടിയുമാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സിംഘു അതിർത്തിയിൽ വിജയം കൊണ്ടാടിയത്. ട്രാക്ടർ റൈഡും നടത്തി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിപിൻ റാവത്തിന്റെയും, ഭാര്യയുടെയും, മറ്റ് സേനാംഗങ്ങളുടെയും ഭൗതിക ദേഹം എത്തിച്ച പാലം വിമാനത്താവളത്തിൽ നിന്നും കിലോ മീറ്ററുകൾ മാത്രമാണ് സിംഘു അതിർത്തിയിലേക്കുള്ള ദൂരം.

Tags: Protestfarmers law
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies